scorecardresearch

ഹരിവരാസനം പുരസ്കാരം ഏറ്റുവാങ്ങി കെ.എസ്.ചിത്ര

ഇരുമുടിക്കെട്ടുമേന്തി ഭർത്താവിനും കുടുംബാംഗങ്ങൾക്കും ഒപ്പമാണ് കെ.എസ്.ചിത്ര സന്നിധാനത്തേക്ക് എത്തിയത്

ഇരുമുടിക്കെട്ടുമേന്തി ഭർത്താവിനും കുടുംബാംഗങ്ങൾക്കും ഒപ്പമാണ് കെ.എസ്.ചിത്ര സന്നിധാനത്തേക്ക് എത്തിയത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഹരിവരാസനം പുരസ്കാരം ഏറ്റുവാങ്ങി കെ.എസ്.ചിത്ര

ശബരിമല: തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ഹരിവരാസനം പുരസ്കാരം കെ.എസ്.ചിത്ര ഏറ്റുവാങ്ങി. നടപന്തലിൽ നടന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനാണ് അവാർഡ് നൽകിയത്. നടൻ ജയറാമും ചടങ്ങിൽ പങ്കെടുത്തു.

Advertisment

ഇരുമുടിക്കെട്ടുമേന്തി ഭർത്താവിനും കുടുംബാംഗങ്ങൾക്കും ഒപ്പമാണ് കെ.എസ്.ചിത്ര സന്നിധാനത്തേക്ക് എത്തിയത്. പതിനെട്ടാം പടി ചവിട്ടിയാണ് ശബരീശ ദര്‍ശനത്തിനായി സന്നിധാനത്ത് എത്തിയത്. ബന്ധുക്കളോടും അടത്ത സുഹൃത്തുക്കളോടുമൊപ്പമെത്തിയ ചിത്ര ആദ്യം അയ്യപ്പനെക്കണ്ടു. പിന്നെ മാളികപ്പുറത്തും ദർശനം നടത്തി.

publive-image

മകരജ്യോതി ദര്‍ശനവും നടത്തിയ ശേഷമേ ചിത്ര മലയിറങ്ങുകയുള്ളൂ. തൈയ്ക്കാട് അയ്യപ്പക്ഷേത്രത്തില്‍ നിന്നും കെട്ടുമുറുക്കിയാണ് ചിത്ര ശബരീശനെ കാണാന്‍ പുറപ്പെട്ടത്.

Ks Chitra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: