Krishna Janmashtami Fast Date 2019: മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജയന്തിയായി ഹിന്ദുക്കൾ ആഘോഷിക്കുന്നത്. കൃഷ്ണാഷ്ടമി,ജന്മാഷ്ടമി, അഷ്ടമി രോഹിണി എന്നീ വിവിധ പേരുകളിൽ ആഘോഷം അറിയപ്പെടുന്നു. പ്രാദേശിക അടിസ്ഥാനത്തിൽ ശ്രീകൃഷ്ണ ജയന്തി ദിനം മാറാറുണ്ട്. ഈ വർഷം ഓഗസ്റ്റ് 24 (ശനി) നാണ് രാജ്യത്ത് ഒട്ടുമിക്ക ഇടങ്ങളിലും ആഘോഷം. പക്ഷേ കേരളത്തിൽ ഓഗസ്റ്റ് 23 (വെളളി) നാണ് ശ്രീകൃഷ്ണ ജയന്തി.

Read Here: Janmashtami 2019 Wishes: കൃഷ്ണ നാമ ജപത്തോടൊപ്പം ശ്രീകൃഷ്ണ ജയന്തി ആശംസകളും കൈമാറാം

ചിങ്ങമാസത്തിൽ അഷ്ടമിയും രോഹിണിയും ചേർന്നു വന്ന അഷ്ടമിരോഹിണി ദിനത്തിൽ മഥുരയിൽ വസുദേവരുടേയും ദേവകിയുടേയും എട്ടാമത്തെ പുത്രനായി ഭഗവാൻ ശ്രീകൃഷ്ണൻ ജനിച്ചുവെന്നാണ് വിശ്വാസം. ദേവകിയുടെ എട്ടാമത്തെ പുത്രൻ തന്നെ കൊല്ലുമെന്ന അശരീരി കേട്ട സഹോദരൻ കംസൻ ദേവകിയേയും ഭർത്താവ് വസുദേവരേയും തടവിലാക്കി. ദേവകി പ്രസവിച്ച എട്ട് കുട്ടികളേയും കംസൻ നിഷ്കരുണം വധിച്ചു. കൃഷ്ണൻ ജനിച്ച ഉടൻ തന്നെ വസുദേവർ, അമ്പാടിയിലുള്ള നന്ദഗോപരുടേയും യശോദയുടേയും അടുത്ത് കുട്ടിയെ എത്തിച്ചു. അവിടെയാണ് കൃഷ്ണൻ വളർന്നത്.

അഷ്ടമിരോഹിണി ദിവസം വിശ്വാസികൾ അർധരാത്രി വരെ കീര്‍ത്തനം ചൊല്ലുകയും വ്രതാനുഷ്ഠാനവുമായി കഴിയുകയും ചെയ്യും. ഈ ദിവസം അര്‍ധരാത്രി കഴിയുന്നതുവരെ ഉറങ്ങാതെ കൃഷ്ണഭജനം ജപിച്ചാൽ ഭഗവാന്‍റെ അനുഗ്രഹം ഉണ്ടാകുമെന്നാണു വിശ്വാസം. സന്താന ഭാഗ്യമില്ലാത്തവർ ജന്മാഷ്ടമിയുടെ അന്ന് സന്താനഗോപാല മന്ത്രം 41 തവണ ജപിച്ചാൽ ഇഷ്ട സന്താനപ്രാപ്തി ഉണ്ടാവുമെന്നാണ് വിശ്വാസം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.