Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

കെ.ആർ ​ഗൗരിയമ്മയുടെ നില ​ഗുരുതരം

അണുബാധ നിയന്ത്രിക്കാനാണ് ഇപ്പോൾ ഡോക്ടർമാരുടെ പരിശ്രമം

Gouri, KR Gouri, KR Gouri Amma, Gouri Amma, Gouriamma, Gauri Amma leader, first woman minister of kerala, Gouri Amma Party, JSS, Veteran Communist Leader, Gouri Amma Age, ഗൗരി, ഗൗരിയമ്മ, ഗൗരി അമ്മ, കെ ആർ ഗൗരിയമ്മ

തിരുവനന്തപുരം: മുന്‍ മന്ത്രിയും ജെഎസ്എസ് നേതാവുമായ കെ ആർ ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.

ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ കോവിഡ് ബാധിതയല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. പനിയും ശ്വാസ തടസവും കാരണം ഗൗരിയമ്മയെ വ്യാഴാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അണുബാധ നിയന്ത്രിക്കാനാണ് ഇപ്പോൾ ഡോക്ടർമാരുടെ പരിശ്രമം.

ആറു പതിറ്റാണ്ടോളമായി ജീവിച്ച ആലപ്പുഴ ചാത്തനാട്ട് വീട്ടിൽ നിന്ന് ആഴ്ചകൾക്ക് മുൻപാണ് 102കാരിയായ കെ.ആർ.ഗൗരിയമ്മ, തലസ്ഥാനത്തെ വഴുതക്കാടുള്ള സഹോദരി പുത്രിയുടെ വീട്ടിലേക്ക് താമസം മാറ്റിയത്. കോവിഡ് സാഹചര്യത്തിൽ സന്ദർശകർക്ക് പോലും കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ അനാരോഗ്യം കാരണം വോട്ട് ചെയ്യാന്‍ കഴിയാതിരുന്ന ഗൗരിയമ്മയ്ക്ക് തപാല്‍ വോട്ടിലൂടെ ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമാകാന്‍ കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് വീട്ടില്‍ വീണു പരുക്കേറ്റ ഗൗരിയമ്മ തപാല്‍ വോട്ടിന് അപേക്ഷിച്ചിരുന്നെങ്കിലും ചട്ടമനുസരിച്ച് അപേക്ഷ അംഗീകരിക്കാനാകില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kr gouri amma in critical stage

Next Story
കോവിഡ് ദുരിതത്തിൽ ഇന്ത്യയ്‌ക്കൊപ്പം എന്ന് അമേരിക്കയും ഇംഗ്ലണ്ടും
The moderation of comments is automated and not cleared manually by malayalam.indianexpress.com