തിരുവനന്തപുരം: കെപിസിസി ഭാരവാഹിപ്പട്ടികയിൽ സമവായമായി. ഹൈക്കമാൻഡിന് സമർപ്പിച്ച പട്ടികയിലുള്ള ഭാരവാഹികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. ടി.സിദ്ധിഖും പി.വിഷ്ണുനാഥുമുൾപ്പടെ ആറ് വർക്കിങ് പ്രസിഡന്റുമാരാണ് പുതിയ പട്ടികയിലുള്ളത്. 36 ജനറൽ സെക്രട്ടറിമാരും 70 സെക്രട്ടറിമാരും 13 വൈസ് പ്രസിഡന്റുമാരും പട്ടികയിലുണ്ട്.

നിലവിലുള്ള വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷിനും കെ.സുധാകരനും പുറമെ കെ.വി.തോമസ്, വി.ഡി.സതീശൻ, പി.സി.വിഷ്ണുനാഥ്, ടി.സിദ്ധിഖ് എന്നിവർകൂടി വർക്കിങ് പ്രസിഡന്റുമാരാകും. ജംബോ പട്ടിക വെട്ടിച്ചുരുക്കാനും ഇരട്ടപ്പദവി ഇല്ലാതാക്കാനുമുള്ള നീക്കങ്ങൾ പരാജയപ്പെട്ടതോടെയാണ് ഭാരവാഹിപ്പട്ടിക നീണ്ടുപോയത്. മുസ്‌ലിം പ്രാതിനിധ്യം പരിഗണിച്ചാണ് ടി.സിദ്ധിഖിനെ വര്‍ക്കിങ് പ്രസിഡന്റാക്കണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടത്.

ശൂരനാട് രാജശേഖരന്‍, ടി.എന്‍. പ്രതാപന്‍, അടൂര്‍ പ്രകാശ്, വി.എസ്. ശിവകുമാര്‍, സി.പി. മുഹമ്മദ്, എ.പി. അനില്‍ കുമാര്‍, ജോസഫ് വാഴയ്ക്കന്‍, കെ.പി. ധനപാലന്‍, തമ്പാനൂര്‍ രവി, മോഹന്‍ ശങ്കര്‍, ഏഴുകോണ്‍ നാരായണന്‍, ഒ. അബ്ദുറഹ്മാന്‍ കുട്ടി, കെ.സി. റോസക്കുട്ടി എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.