കോട്ടയം: മധ്യകേരളത്തിലെ സ്വാധീന ശക്തികളിലൊന്നായ കേരള കോൺഗ്രസ് (എം) നെ വീണ്ടും യുഡിഎഫിലെത്തിക്കാൻ കെപിസിസി യോഗം ധാരണയിലെത്തി. എ-ഐ ഗ്രൂപ്പുകൾ തമ്മിൽ ഇക്കാര്യത്തിൽ സമവായത്തിലെത്തിയതായാണ് റിപ്പോർട്ട്.

കെഎം മാണിയെ മുന്നണിയിലെത്തിക്കാൻ കെപിസിസി യുടെ മുതിർന്ന നേതാക്കൾ തന്നെ അദ്ദേഹവുമായി ചർച്ച നടത്തും. കെപിസിസിയുടെ രാഷ്ട്രീയകാര്യ സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. എന്നാൽ എന്ന് ചർച്ച നടത്തുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കെപിസിസി തീരുമാനം.

കെഎം മാണിയെ മുന്നണിയിലേക്ക് ക്ഷണിച്ച് സിപിഎം നേതാക്കളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇതിനെ ശക്തമായ ഭാഷയിൽ എതിർക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുതിർന്ന നേതാക്കളെ തന്നെ രംഗത്തിറക്കാൻ കോൺഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ