/indian-express-malayalam/media/media_files/mM70wqKteh3WtLqz4QYh.jpg)
ഫൊട്ടോ: സ്ക്രീൻ ഗ്രാബ്
തിരുവനന്തപുരം: നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്-കെ എസ് യു പ്രവർത്തകരക്കെതിരായ അക്രമത്തിൽ പ്രതിഷേധിച്ചുകൊണ്ട് സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഡി ജി പി ഓഫീസ് മാർച്ചിൽ സംഘർഷം. സംഘർഷത്തെ തുടർന്നു നടന്ന പൊലീസിന്റെ കണ്ണീർവാതക പ്രയോഗത്തിൽ കെ പി സി സി പ്രസിഡന്റ് കെ സുധാകരന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രതിപക്ഷ നേതാവിന് തൊട്ടരികലായാണ് പൊലീസ് പ്രയോഗിച്ച ടിയർ ഗ്യാസ് പതിച്ചത്.
ശാസ്തമംഗലത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് കെ പി സി സി പ്രസിഡന്റിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഉന്നത തലത്തിൽ നിന്നുമുള്ള നിർദ്ദേശം ലഭിക്കാതെ ഇത്തരത്തിലൊരു സമീപനം പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്ന് ആശുപത്രിയിൽ കെ സുധാകരൻ പ്രതികരിച്ചു.
പൊലീസിലെ ക്രിമിനലുകളെയാണ് സമരത്തെ നേരിടാനുള്ള ഉത്തരവാദിത്വം ഏൽപ്പിച്ചിരുന്നത്. ഈ നടപടികളെ കൈയ്യും കെട്ടി നോക്കി നിക്കില്ല. ജനാധിപത്യ രീതിയിലുള്ള ശക്തമായ പ്രതികരണമുണ്ടാവുമെന്നും കെ സുധാകരൻ വ്യക്തമാക്കി. പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടന്നു.
മുഖ്യമന്ത്രി അറിയാതെ ഇത്തരത്തിലൊരു നീക്കം പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാവില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ നടന്ന ആസൂത്രിത ആക്രമമാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ശശി തരൂർ എം പി പ്രതികരിച്ചു. ടിയർ ഗ്യാസ് പ്രയോഗത്തിൽ ചാണ്ടി ഉമ്മൻ എം എൽ എ അടക്കമുള്ള നേതാക്കളേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
#WATCH | Police use water cannon to disperse Congress workers in Kerala's Thiruvananthapuram protesting against alleged police action on Youth Congress workers during a protest demonstration pic.twitter.com/s1gEZLTaWo
— ANI (@ANI) December 23, 2023
മാർച്ചിന്റെ ഭാഗമായി നടന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സംസാരിച്ചുകൊണ്ടിരിക്കേയായിരുന്നു പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. പ്രവർത്തകരുടെ ഭാഗത്ത് നിന്നും പൊലീസിന് നേരെ കല്ലേറുണ്ടായി. ജലപീരങ്കി പ്രയോഗത്തിന് ശേഷം പൊലീസിന് നേരെ പ്രവർത്തകർ കൂട്ടത്തോടെ നീങ്ങിയതോടെയാണ് പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചത്.
ഈ സമയം വേദിയിൽ കോൺഗ്രസിന്റെ പ്രധാനപ്പെട്ട നേതാക്കളെല്ലാം തന്നെ സന്നിഹിതരായിരുന്നു. വേദിക്കരികിലേക്കുള്ള ജലപീരങ്കി പ്രയോഗത്തെ തുടർന്നാണ് പ്രതിപക്ഷ നേതാവ് പ്രസംഗം അവസാനിപ്പിച്ചത്. ഇതിന് ശേഷമുണ്ടായ കണ്ണീർവാതക പ്രയോഗത്തിലാണ് കെ സുധാകരന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഇതേ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us