/indian-express-malayalam/media/media_files/uploads/2020/01/lathika-subhash.jpg)
കോട്ടയം: പുനഃസംഘടിപ്പിച്ച കെപിസിസി ഭാരവാഹി പട്ടികയിൽ മഹിള കോൺഗ്രസിന് അതൃപ്തി. പട്ടികയിൽ വനിതാ പ്രാതിനിധ്യം കുറഞ്ഞതിനെതിരെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പരാതി നൽകുമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് പറഞ്ഞു.
വനിതകളുടെ മനസ് വ്രണപ്പെടുത്തുന്ന ലിസ്റ്റാണിത്. മുതിർന്ന നാല് വനിത അംഗങ്ങളുടെ പേര് വിവരങ്ങൾ ഞാൻ സെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിച്ചു. എന്നാൽ ജനറൽ സെക്രട്ടറിമാരിൽ ഒരു വനിതയ്ക്ക് മാത്രമാണ് ഇടം ലഭിച്ചത്. ഇത് പ്രതിഷേധാർഹമാണ്. കഴിവു തെളിയിച്ച ഒട്ടേറെ സ്ത്രീകൾ പാർട്ടിയിലുണ്ട്. അവർക്ക് പ്രാതിനിധ്യം കൊടുക്കണമെന്നും ലതിക സുഭാഷ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇനി പ്രഖ്യാപിക്കാനിരിക്കുന്ന സ്ഥാനങ്ങളിലേക്ക് വനിതകൾക്ക് മതിയായ പ്രാതിനിധ്യം വേണമെന്നും അവർ ആവശ്യപ്പെട്ടു.
Read Also: ഡൽഹി കൂട്ടബലാത്സംഗ കേസ് പ്രതിയുടെ ഹർജി സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കും
കെപിസിസി ഭാരവാഹികളുടെ ആദ്യ പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. 12 വൈസ് പ്രസിഡന്റുമാരും 34 ജനറൽ സെക്രട്ടറിമാരും ഒരു ട്രഷററും അടങ്ങുന്നതാണ് പട്ടിക. നിലവിലെ രണ്ടു വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷും കെ.സുധാകരനും തൽസ്ഥാനങ്ങളിൽ തുടരും. അതേസമയം, വർക്കിങ് പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും പ്രഖ്യാപിച്ചിട്ടില്ല. സെക്രട്ടറിമാരുടെ രണ്ടാം പട്ടിക ഫെബ്രുവരി പത്തിനു മുൻപു പ്രഖ്യാപിക്കുമെന്നാണ് വിവരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.