/indian-express-malayalam/media/media_files/uploads/2017/02/sudheeran-2.jpg)
തിരുവനന്തപുരം: നടി അക്രമിക്കപ്പെട്ട സംഭവം ഒതുക്കി തീര്‍ക്കുന്നതിന് ഉന്നതതലങ്ങളില്‍ ഗൂഢനീക്കം നടക്കുന്നതിന്റെ ഭാഗമാണ് സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ ജനരോക്ഷം ഉയര്‍ന്ന് വന്നതിനെ തുടര്‍ന്നാണ് ഗൂഢാലോചനയില്ലെന്നും മുഖ്യപ്രതിയുടെ ഭാവനയില്‍ രൂപപ്പെട്ട സംഭവം മാത്രമാണിതെന്നുമുള്ള പരാമര്‍ശം മാറ്റിപറയാന്‍ മുഖ്യമന്ത്രി തയാറായത്. ഇതിനായി അദ്ദേഹം നിരത്തുന്ന ന്യായം ആര്‍ക്കും ബോധ്യപ്പെടുന്നതല്ലെന്നും സുധീരന്‍ പറഞ്ഞു
അന്വേഷണം നിർണായക ഘട്ടത്തിലൂടെ കടന്ന് പോകുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണത്തിന് അതിര്‍ത്തി നിശ്ചയിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. നടിയെ ആക്രമിച്ച സംഭവത്തിലെ സത്യം പുറത്ത് വരരുതെന്ന് ഏതോ കേന്ദ്രം ശക്തമായി ആഗ്രഹിക്കുന്നു. മുഖ്യമന്ത്രിയും സംസ്ഥാന ഭരണകൂടവും അവരോടെപ്പമാണെന്ന സന്ദേശം നല്‍കുന്നതാണ് പിണറായി വിജയന്റെ പ്രസ്താവന. അന്വേഷണ ഉദ്യോഗസ്ഥരുടെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ യഥാര്‍ത്ഥ സത്യങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും സുധീരന്‍ പറഞ്ഞു.
സിപിഎം നേതാക്കള്‍ പ്രതികളായ കേസുകള്‍ അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിച്ചതിന്റെ പേരില്‍ മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണ് പിണറായി സര്‍ക്കാര്‍. ഡിജിപി സെന്‍കുമാറിന്റെ അനുഭവം വ്യക്തമാക്കുന്നത് മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ പൊലീസിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലയെന്നുള്ളതാണ്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിച്ചു. ആളെ കൊല്ലുന്നത് രാഷ്ട്രീയ ശൈലിയായി സിപിഎമ്മും ബിജെപിയും മാറ്റിയിരിക്കുന്നു. അക്രമത്തിന് ആഹ്വാനം ചെയ്യുന്നത് ഏത് ഉന്നത രാഷ്ട്രീയ നേതാവായാലും അവരെ പ്രോസിക്യൂട്ട് ചെയ്യണം. അക്രമത്തിന് പരസ്യമായി ആഹ്വാനം ചെയ്ത ബിജെപി നേതാവ് കെ.സുരേന്ദ്രനെതിരെ കേസെടുക്കണം. കെ.സുരേന്ദ്രന്‍ എം.എം.മണി ചമയാനാണ് ശ്രമിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.