മുല്ലപ്പള്ളിയുടെ സ്ത്രീവിരുദ്ധ പരാമർശത്തിൽ വ്യാപക പ്രതിഷേധം; നടപടിയെടുക്കുമെന്ന് വനിതാ കമ്മിഷൻ

സംഭവം വിവാദമായതോടെ അതേ വേദിയിൽ തന്നെ ഖേദ പ്രകടനവും നടത്തി

cpm leaders,mullappally allegation,venjaramood murder, രമേശ് ചെന്നിത്തല, വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം,സിപിഎമ്മിനെതിരെ മുല്ലപ്പള്ളി, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: സോളാര്‍ കേസിലെ പരാതിക്കാരിക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വ്യാപക പ്രതിഷേധം. സംഭവത്തിൽ മുല്ലപ്പള്ളിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ എംഎസി ജോസഫൈൻ വ്യക്തമാക്കി. ഒരു രാഷ്ട്രീയ നേതാവിന്റെ അന്തസിന് യോജിക്കുന്ന പരാമർശമല്ല മുല്ലപ്പള്ളിയുടേതെന്നും ബലാത്സംഗം എന്താണെന്ന് മുല്ലപ്പള്ളി മനസിലാക്കണമെന്നും ജോസഫൈൻ പറഞ്ഞു.

ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീ ആത്മാഭിമാനം ഉണ്ടെങ്കിൽ ആത്മഹത്യ ചെയ്യുമെന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്.മുങ്ങി താഴാൻ പോകുമ്പോൾ ഒരു അഭിസാരികയെ കൊണ്ട്‌ വന്ന് രക്ഷപെടാം എന്നു മുഖ്യമന്ത്രി കരുതണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ തന്റെ സെക്രട്ടേറിയറ്റിന് മുന്നിലെ പ്രസംഗത്തിൽ പറഞ്ഞു.

സ്ത്രീ വിരുദ്ധ നിലപാട് മനസില്‍ വച്ചുസൂക്ഷിക്കുന്നത് അപകടകരമാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. മനുഷ്യസമൂഹത്തിന്റെ ഏറ്റവും നിന്ദ്യവും പൈശാചികവുമായ പ്രവൃത്തിയാണ് ബലാത്സംഗമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇടയ്ക്കിടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

സംഭവം വിവാദമായതോടെ അതേ വേദിയിൽ തന്നെ ഖേദ പ്രകടനവും നടത്തി. സോളാര്‍ കേസ് മുൻനിര്‍ത്തി യുഡിഎഫിനെതിരെ സര്‍ക്കാര്‍ നീക്കം ശക്തമാക്കുന്നു എന്ന് ആരോപിച്ചായിരുന്നു കെപിസിസി പ്രസിഡന്റെ പരാമര്‍ശം. സോളാര്‍ കേസിലെ പരാതിക്കാരിയെ യുഡിഎഫിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് പറഞ്ഞ ശേഷമായിരുന്നു മുല്ലപ്പള്ളി വാവാദ പരാമര്‍ശങ്ങൾ നടത്തിയത്.

സംസ്ഥാനത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ അധ്യക്ഷൻ കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രൻ, രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത്(2009-’14) ആഭ്യന്തരകാര്യ മന്ത്രി ആയിരുന്നു.

സോളാർ കേസിൽ ഉമ്മന്‍ചാണ്ടിയടക്കം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പീഡന കേസില്‍ പരാതിക്കാരിയുടെ മൊഴിയെടുപ്പ് ശനിയാഴ്ച പൊലീസ് പൂര്‍ത്തിയാക്കി. ഉമ്മന്‍ചാണ്ടിക്കു പുറമേ കോണ്‍ഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാല്‍, ഹൈബിഈഡന്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍ എന്നിവരും അന്ന് കോണ്‍ഗ്രസിലുണ്ടായിരുന്ന ഇന്നത്തെ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുല്ലക്കുട്ടിയും തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതികളിലാണ് മൂന്നു വര്‍ഷത്തിനു ശേഷം പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്.

എ.പി.അനില്‍കുമാറിനെതിരായ പരാതിയില്‍ മാത്രമാണ് മൊഴിയെടുപ്പ് ബാക്കിയുണ്ടായിരുന്നത്. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം എഎസ്പി ജോസി ചെറിയാനു മുന്നില്‍ നേരിട്ടെത്തി ഈ കേസിലും പരാതിക്കാരി ശനിയാഴ്ച മൊഴി നൽകി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kpcc president mullappally ramachandrans anti women statement

Next Story
എഴുത്തച്ഛന്‍ പുരസ്കാരം സക്കറിയയ്ക്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com