കണ്ണൂർ: തിരുവനന്തപുരം എംപി ശശി തരൂരിന്റെ മോദി സ്തുതിക്കെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അവസര സേവകർ എന്നും പാർട്ടിക്ക് ബാധ്യതയാണെന്നും, ഇനിയും അത്തരം ബാധ്യതകൾ ഏറ്റെടുക്കാനാകില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. എ.പി.അബ്ദുള്ളക്കുട്ടി ഉദാഹരണമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ പറഞ്ഞു.

എന്ത് സാഹചര്യത്തിലാണ് തരൂര്‍ മോദി അനുകൂല പ്രസ്താവന നടത്തിയതെന്ന് അറിയില്ല. പാര്‍ട്ടി നേതാക്കൾക്കും പ്രവര്‍ത്തകര്‍ക്കും ഇടയിൽ ഇത് കടുത്ത അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. തരൂരിനെ ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

Read More: മോദി സ്തുതി; തരൂരില്‍ നിന്നും കോണ്‍ഗ്രസ് വിശദീകരണം തേടി

മാനസാന്തരം എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാൻ ശശി തരൂര്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. ഒരാഴ്ചക്കിടെയാണ് മനം മാറ്റമുണ്ടായത്. നിരവധി നേതാക്കളാണ് പരാതിയുമായി നേതൃത്വത്തെ സമീപിച്ചിട്ടുള്ളത്. ശശി തരൂരിനെ പോലെ അച്ചടക്കം ലംഘിക്കാൻ തയ്യാറല്ലാത്തത് കൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ശശി തരൂരിൽ നിന്നും കെപിസിസി വിശദീകരണം തേടിയിട്ടുണ്ട്. തരൂരിന്റെ വിശദീകരണം ലഭിച്ചതിന് ശേഷമേ നടപടിയെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കൂ. വിശദീകരണം ലഭിച്ചാൽ റിപ്പോർട്ട് ഹൈക്കമാൻഡിന് കൈമാറുമെന്നും അന്തിമ തീരുമാനം എഐസിസിയുടേതാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.

മോദിയെ ദുഷ്ടനെന്ന് ചിത്രീകരിക്കുന്നത് നല്ലതല്ലെന്നും മോദി ചെയ്ത നല്ല കാര്യങ്ങളെ പ്രശംസിക്കണമെന്നും അല്ലെങ്കില്‍ വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകില്ലെന്നുമുള്ള തരൂരിന്‍റെ പ്രസ്താവനയാണ് കോണ്‍ഗ്രസില്‍ വിവാദമായത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.മുരളീധരൻ എംപി, ബെന്നി ബെഹനാൻ എംപി തുടങ്ങി നിരവധി കോൺഗ്രസ് നേതാക്കൾ തരൂരിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ തന്നെ ആരും പഠിപ്പിക്കാൻ വരേണ്ടെന്നും, തന്നോളം മോദിയെ വിമര്‍ശിച്ച മറ്റാരും ഉണ്ടാകില്ലെന്നും പ്രസ്താവന തിരുത്തേണ്ട ഒരു കാര്യവും ഇല്ലെന്നും തരൂരും നിലപാട് വ്യക്തമാക്കി.

തരൂരിന്റെ പ്രസ്താവനയിൽ അതൃപ്തി രേഖപ്പെടുത്തി ആദ്യം രംഗത്തെത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു. ആര് ന്യായീകരിച്ചാലും മോദിയുടെ ദുഷ്ചെയ്തികളെ മറച്ചുവയ്ക്കാനാകില്ലെന്ന് ചെന്നിത്തല പറഞ്ഞു. “ആരു പറഞ്ഞാലും ശരി മോദിയുടെ ദുഷ്ചെയ്തികളെ അതുകൊണ്ടൊന്നും മറച്ചു വയ്ക്കാനാകില്ല. ആയിരം തെറ്റുകൾ ചെയ്തിട്ട് ഒരു ശരി ചെയ്തുവെന്ന് പറഞ്ഞിട്ട് കാര്യമില്ല. നരേന്ദ്ര മോദിയുടെ ചെയ്തികൾ രാജ്യത്തെ ജനങ്ങൾക്ക് സ്വീകര്യമല്ലാത്തതാണ്,” ചെന്നിത്തല പറഞ്ഞു.

അതിന് പിന്നാലെ കെ.മുരളീധരൻ എംപിയും ബെന്നി ബെഹന്നാൻ എംപിയും തരൂരിനെ വിമർശിച്ച് രംഗത്തെത്തി. കോൺഗ്രസിൽ നിന്നു കൊണ്ട് മോദി സ്തുതി വേണ്ടെന്ന് മുരളീധരൻ പറഞ്ഞു. ഇനി മോദിയെ സ്തുതിക്കണം എന്നുള്ളവർക്ക് ബിജെപിയിലേക്ക് പോകാമെന്നും ഇടയ്ക്ക് മോദി സ്തുതി നടത്തിയാൽ മാത്രമേ വിമർശനം ഏൽക്കൂവെന്നാണ് ചിലരുടെ വിചാരമെന്നും മുരളീധരൻ ആഞ്ഞടിച്ചു.

ബി​ജെ​പി ന​യ​ങ്ങ​ളെ എ​തി​ര്‍​ക്കു​ക​യാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ചെ​യ്യേ​ണ്ട​തെന്ന് ബെന്നി ബെഹന്നാൻ വിമർശിച്ചു. മോ​ദി​യെ മ​ഹ​ത്വ​വ​ല്‍​ക്ക​രി​ക്ക​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മ​ല്ല. ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ്പ് ചെ​യ്ത​യാ​ളാ​ണ് മോ​ദി​യെ​ന്നും ബെ​ഹ​നാ​ൻ വി​മ​ർ​ശി​ച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.