പോലീസിലല്ല സിപിഎമ്മിലാണ് ആർഎസ്എസ് ഗ്യാങ്ങ് : കെ സുധാകരൻ

“സിപിഎമ്മിനകത്ത് ആര്‍എസ്എസ് ഉണ്ട് എന്നതിന്റെ തെളിവാണ് സ്വര്‍ണ്ണക്കടത്ത് കേസ്സും കൊടകര കുഴല്‍പ്പണക്കേസും ആവിയായിപ്പോയത്,” കെ സുധാകരൻ പറഞ്ഞു

K Sudhakaran
Photo: Facebook/ K Sudhakaran

തിരുവനന്തപുരം: സംസ്ഥാന പോലീസിലല്ല കേരളത്തിലെ സിപിഎമ്മിലാണ് ആര്‍എസ്എസ് ഗ്യാങ്ങ് പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സിപിഎമ്മിനകത്ത് ആര്‍എസ്എസ് ഉണ്ട് എന്നതിന്റെ തെളിവാണ് സ്വര്‍ണ്ണക്കടത്ത് കേസ്സും കൊടകര കുഴല്‍പ്പണക്കേസും ആവിയായിപ്പോയതെന്നും സുധാകരൻ പറഞ്ഞു.

കേരള പൊലീസിൽ ആർഎസ്എസ് ഗ്യാങ്ങ് പ്രവർത്തിക്കുന്നതായി സിപിഐ നേതാവ് ആനി രാജ അഭിപ്രായപ്പെട്ടിരുന്നു. ഇത് സംബന്ധിച്ചാണ് കെപിസിസി പ്രസിഡന്റിന്റെ അഭിപ്രായ പ്രകടനം.

“കേരളത്തില്‍ സ്ത്രീ പീഢനങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും വര്‍ദ്ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ടാണ് കഴിഞ്ഞ ദിവസം സിപിഐ ദേശീയ നേതാവ് ആനി രാജ കേരളാ പോലീസില്‍ ആര്‍എസ്എസ് ഗ്യാങ്ങ് ഉണ്ടെന്ന് പ്രസ്താവന നടത്തിയത്. സിപിഎമ്മിനകത്ത് ആര്‍എസ്എസ് ഉണ്ട് എന്നതിന്റെ തെളിവാണ് സ്വര്‍ണ്ണക്കടത്ത് കേസ്സും കൊടകര കുഴല്‍പ്പണക്കേസും ആവിയായിപ്പോയത്,” കെ സുധാകരൻ പറഞ്ഞു.

“കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട രണ്ടു കേസ്സുകളും ഇന്ന് എവിടെയാണ് എത്തി നില്‍ക്കുന്നത്! കൊടകര കുഴല്‍പ്പണക്കേസ്സില്‍ പ്രതിയാകുമെന്ന് പറഞ്ഞ കെ. സുരേന്ദ്രന്‍ സാക്ഷിയായി മാറിയതെങ്ങിനെയെന്ന് സിപിഎം നേതൃത്വം മറുപടി പറയണം,” അദ്ദേഹം പറഞ്ഞു.

Read More: സ്വര്‍ണക്കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ ജിഎസ്ടി ഓഫീസിലും പൊലീസ് സ്റ്റേഷനിലും; മുഖ്യമന്ത്രിയുടേത് യുദ്ധപ്രഖ്യാപനമെന്ന് വ്യാപാരികള്‍

“ഇടതുപക്ഷ ഗവര്‍മെന്റിന്റെ സ്ത്രീവിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്തതിന്റെ പേരില്‍ സിപിഐ സംസ്ഥാന നേതൃത്വം വനിതാ നേതാവിനെതിരെ ശബ്ദിക്കുന്നത് പിണറായിയെ തൃപ്തിപ്പെടുത്താന്‍ മാത്രമാണ്. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും സംസാരിക്കുന്നവര്‍ക്ക് അതിനോട് തെല്ലും ആത്മാര്‍ത്ഥതയില്ല എന്നതിന്റെ തെളിവാണ് ആനിരാജക്കെതിരായ അഭിപ്രായ പ്രകടനങ്ങൾ,” സുധാകരന്‍ പറഞ്ഞു.

സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് കോടതിയില്‍ മൊഴി രേഖപ്പെടുത്തിയിട്ടും ഇന്നേവരെ മുഖ്യമന്ത്രിക്ക് ഒരു നോട്ടീസ് പോലും അയക്കാതിരുന്നത് സിപിഎം-ആര്‍എസ്എസ് രഹസ്യ ബാന്ധവത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുവാന്‍ ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kpcc president k sudhakaran statement rss gang in cpim

Next Story
മാധ്യമപ്രവര്‍ത്തകയോട് വാട്സ്ആപ്പിലൂടെ മോശം പരാമര്‍ശം: എന്‍. പ്രശാന്തിനെതിരെ കേസെടുത്തുN Prasanth IAS, Kerala Police
The moderation of comments is automated and not cleared manually by malayalam.indianexpress.com