“സുധീരനെ നേരില്‍ കണ്ട് ചര്‍ച്ച നടത്തും”; പ്രശ്നപരിഹാരത്തിനായി സുധാകരന്‍

സുധീരനെ ഉള്‍ക്കൊണ്ട് പോകണമെന്നാണ് എക്കാലത്തും കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു

KPCC, K Sudhakaran
Photo: Screengrab

തിരുവനന്തപുരം: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ച മുതിര്‍ന്ന നേതാവ് വി.എം. സുധീരനെ തിരിച്ചു കൊണ്ടുവരാന്‍ ചര്‍ച്ച നടത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. “രാജിവക്കാനുള്ള സാഹചര്യം വിവരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടും. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ അത് കേള്‍ക്കും. പരിഹരിക്കാന്‍ സാധിക്കുന്ന പ്രശ്നമാണെങ്കില്‍ പരിഹരിക്കും. സുധീരനെ ഉള്‍ക്കൊണ്ട് പോകണമെന്നാണ് എക്കാലത്തും കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്,” സുധാകരന്‍ പറഞ്ഞു.

സുധീരന്റെ രാജിക്ക് പിന്നിലെ കാരണം എന്താണെന്ന ചോദ്യത്തിന് പാര്‍ട്ടിയിലെ അഭ്യന്തര കാര്യം മാധ്യമങ്ങള്‍ അറിയേണ്ട കാര്യമില്ല എന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ മറുപടി. “കെപിസിസി പുനസംഘടന സംബന്ധിച്ച് ഒരു പട്ടികയും ആരുടെ കൈയില്‍ നിന്നും വാങ്ങിയിട്ടില്ല. മെറിറ്റ് അടിസ്ഥാനത്തില്‍ യോഗ്യതയുള്ളവര്‍ ആരൊക്കെയാണെന്ന് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ ജില്ലകളിലും പരിശോധന നടത്തുന്നതിനാലാണ് താമസം നേരിടുന്നത്. രാഷ്ട്രീയകാര്യ സമിതിയുടെ പുനസംഘടനയില്‍ തീരുമാനം ആയിട്ടില്ല,” സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സുധീരന്റെ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം രാഷ്ട്രീയകാര്യ സമിതിയില്‍ ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. “പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകേണ്ട സാഹചര്യമാണുള്ളത്. എല്ലാവരേയും ഒന്നിച്ച് കൊണ്ടുപോകുന്ന പ്രവര്‍ത്തന ശൈലി സ്വീകരിക്കും. പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാമെന്ന് കെ. സുധാകരന്‍ പറഞ്ഞിട്ടുണ്ട്. കൂടിയാലോചനകള്‍ നടന്നിട്ടില്ല എന്ന് പറയുന്നത് ശരിയല്ല,” ചെന്നിത്തല പറഞ്ഞു.

Also Read: വി.എം.സുധീരന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍നിന്ന് രാജിവച്ചു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kpcc president k sudhakaran on vm sudheerans resignation from political affairs committee

Next Story
മോശം കാലാവസ്ഥ: കണ്ണൂരിലും മംഗലാപുരത്തും ഇറങ്ങേണ്ട വിമാനങ്ങള്‍ കൊച്ചിയില്‍ ഇറക്കി
The moderation of comments is automated and not cleared manually by malayalam.indianexpress.com