scorecardresearch

‘സില്‍വര്‍ലൈനില്‍ കോണ്‍ഗ്രസ് നിലപാട് മാറ്റിയിട്ടില്ല’; വിശദീകരണവുമായി സുധാകരന്‍

ഒരു പദ്ധതി സംസ്ഥാനത്ത് പ്രായോഗികമാക്കുമ്പോള്‍ അതിന്റെ ശരിയും തെറ്റും ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും സുധാകരന്‍

K Sudhakaran, K rail, Kerala Government

ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞ കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. പദ്ധതിയോടുള്ള കോണ്‍ഗ്രസിന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

“അതിവേഗ റെയില്‍വെ കൊണ്ടുവന്ന് കേരളത്തിലെ ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. അതിവേഗ റെയില്‍വെയ്ക്കൊന്നും ഞങ്ങള്‍ എതിരല്ല. ഒരു പദ്ധതി സംസ്ഥാനത്ത് പ്രായോഗികമാക്കുമ്പോള്‍ അതിന്റെ ശരിയും തെറ്റും ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്,” സുധാകരന്‍ പറഞ്ഞു.

“പദ്ധതിയെക്കുറിച്ച് ആശങ്ക ഞങ്ങള്‍ക്കുണ്ട്. രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് ഇത്തരം പദ്ധതികള്‍ക്ക് അനുകൂലമല്ലെന്ന് പല വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ആദ്യമായി ഇങ്ങനെയൊന്ന് വരുമ്പോള്‍ ശസ്ത്രീയമായി പഠിക്കേണ്ടതല്ലെ. കേന്ദ്ര റെയില്‍വെ മന്ത്രി പറഞ്ഞതിനെ ധനകാര്യമന്ത്രി കെ. എന്‍. ബാലഗോപാല്‍ ദുര്‍വ്യാഖ്യാനം ചെയ്തിരിക്കുകയാണ്,” സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

“കേന്ദ്രം പറഞ്ഞിരിക്കുന്നത് സമഗ്രമായ സാമൂഹിക പാരിസ്ഥിതിക ആഘാത പഠനങ്ങളുടെ പിന്‍ബലം വേണമെന്ന് തന്നെയാണ്. അത് ഉത്തരവില്‍ വളരെ വ്യക്തവുമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രമെ പരിഗണിക്കൂവെന്നാണ് കേന്ദ്രം പറഞ്ഞത്. ഇതിനെയാണ് തത്വത്തില്‍ അംഗീകാരം ലഭിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നത്,” സുധാകരന്‍ വ്യക്തമാക്കി.

കേന്ദ്രം പരിശോധിച്ചതിന് ശേഷം അനുകൂലമായ പച്ചക്കൊടി ലഭിച്ചൊ എന്ന് സുധാകരന്‍ ചോദ്യമുയര്‍ത്തി. തത്വത്തില്‍ അംഗീകാരം ലഭിച്ചെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ് ചെയ്യുന്നത്. ഡിപിആര്‍ പൊതുമധ്യത്തില്‍ വച്ച് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകണം. ജനങ്ങളുടെ ആശങ്കയാണ് ഞങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു.

Also Read: ‘നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണ തടയണം’; ഹൈക്കോടതിയിൽ ദിലീപ്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kpcc president k sudhakaran on k rail project