മരംമുറിക്കേസ് അട്ടിമറിക്കുന്നു, പ്രതികളെ സംരക്ഷിക്കാനുമുള്ള നീക്കമെന്ന് കെ സുധാകരന്‍

“മുഖ്യമന്ത്രിയുടെ കീഴിലുള്ള പോലീസ് അന്വേഷിച്ചാല്‍ സത്യം പുറത്ത് വരില്ല. ജുഡീഷ്യല്‍ അന്വേഷണമെന്ന അവശ്യം സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറല്ല,” കെ സുധാകരൻ പറഞ്ഞു

KPCC, K Sudhakaran
Photo: Screengrab

തിരുവനന്തപുരം: മുട്ടില്‍ മരംമുറിക്കേസ് സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. അട്ടിമറി ശ്രമത്തിന്റെ തെളിവാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ പോലീസ് കാലവിളംബം വരുത്തിയതിന്റെ പേരില്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചതെന്ന് സുധാകരൻ ആരോപിച്ചു.

മുട്ടില്‍ മരംമുറിക്കേസിന്റെ തുടക്കം മുതല്‍ കേസ് അന്വേഷണം തടസ്സപ്പെടുത്താനും പ്രതികളെ സംരക്ഷിക്കാനുമുള്ള നീക്കമാണ് ഉന്നതങ്ങളില്‍ നടന്നതെന്നും സുധാകരൻ ആരോപിച്ചു. പ്രതികളെസംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴും യഥാര്‍ത്ഥ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ കീഴിലുള്ള പോലീസ് അന്വേഷിച്ചാല്‍ സത്യം പുറത്ത് വരില്ല. സ്വതന്ത്രമായ ജുഡീഷ്യല്‍ അന്വേഷണമെന്ന അവശ്യം കോണ്‍ഗ്രസും യുഡിഎഫും മുന്നോട്ട് വെച്ചിങ്കിലും അത് സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറല്ലെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

Also Read: കൊലപാതകത്തിന് ദൃക്സാക്ഷികള്‍ ഇല്ലെന്നു പ്രിൻസിപ്പൽ; രക്ഷപ്പെടാന്‍ ശ്രമിക്കാതെ പ്രതി

“മുട്ടില്‍ മരം മുറിക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച വനം കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജനെതിരെ വനം വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയ റിപ്പോര്‍ട്ട് ലഭിച്ചിട്ടും നടപടിയെടുക്കാതെ സംരക്ഷിച്ചത് മുഖ്യമന്ത്രി തന്നെയാണ്. വനംമാഫിയയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധമാണ് ഇതിന് കാരണം. മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാന്‍ പ്രതികള്‍ നടത്തിയ ശ്രമങ്ങള്‍ സംബന്ധിക്കുന്ന ശബ്ദരേഖ ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക രേഖകള്‍ പുറത്ത് വന്നിട്ടും കാര്യമായ അന്വേഷണം നടന്നിട്ടില്ല,” സുധാകരൻ പറഞ്ഞു.

മുട്ടില്‍ മരംമുറിക്കേസിലെ പോലീസ് അന്വേഷണം അനിശ്ചിതത്വത്തിലാകാന്‍ പ്രധാനകാരണം അന്വേഷണ ഉദ്യോഗസ്ഥനായ സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പിയുടെ പെടുന്നനെയുള്ള സ്ഥലംമാറ്റമാണെന്നും കെപി സിസി പ്രസിഡന്റ് അഭിപ്രായപ്പെട്ടു. പിടികൂടിയ തടികളുടെ സാമ്പിള്‍ ശേഖരണം,വനം റവന്യൂ ഉദ്യോഗസ്ഥരുടെ പങ്ക് എന്നിവ പരിശോധിക്കുക ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ബാക്കി നില്‍ക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

Also Read: ഇന്ധന നിരക്ക്: പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി

കടത്തിയ മരവുമായി എത്തിയ മരംലോറി ശരിയായ പരിശോധനയില്ലാതെ വിട്ടതിന് സസ്‌പെന്‍ഷനിലായ ലക്കിടി ചെക്ക് പോസ്റ്റിലെ രണ്ടു സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സര്‍വീസിലേക്ക് തിരിച്ചെടുത്തിരുന്നു. കള്ളക്കാര്‍ക്കും വനംമാഫിയയ്‌ക്കൊപ്പമാണ് സര്‍ക്കാരെന്ന വ്യക്തമായ സന്ദേശമാണ് ഈ നടപടിയിലൂടെ സര്‍ക്കാര്‍ നല്‍കിയതെന്നും സുധാകരന്‍ പരിഹസിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kpcc president k sudhakaran comment on muttil tree felling case

Next Story
കൊലപാതകത്തിന് ദൃക്സാക്ഷികള്‍ ഇല്ലെന്നു പ്രിൻസിപ്പൽ; രക്ഷപ്പെടാന്‍ ശ്രമിക്കാതെ പ്രതി
The moderation of comments is automated and not cleared manually by malayalam.indianexpress.com