ന്യൂഡൽഹി: വനിതകൾക്കും ദലിത് വിഭാഗങ്ങൾക്കും കൂടുതൽ പ്രാതിനിധ്യം നൽകിയുളള കെപിസിസി അംഗങ്ങളുടെ പുതുക്കിയ പട്ടിക ഹൈക്കമാൻഡിനു സമർപ്പിച്ചു. വനിതകളുടെ പ്രാതിനിധ്യം 17 ൽനിന്ന് 28 ആയി ഉയർത്തിയിട്ടുണ്ട്. നിലവിൽ പ്രാതിനിധ്യം ഇല്ലാത്ത ഇടുക്കി, കൊല്ലം, കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിൽനിന്നുളള വനിതകളെയാണ് കൂടുതലായി ഉൾപ്പെടുത്തിയിട്ടുളളത്. പട്ടികയിൽ 10 ശതമാനമാണ് ദലിത് വിഭാഗങ്ങൾക്ക് നൽകിയിരിക്കുന്ന പ്രാതിനിധ്യം.

അതേസമയം, നേരത്തെയുള്ള പട്ടികയിൽനിന്ന് ഇരുപതോളം പേരെ ഒഴിവാക്കിയിട്ടുണ്ട്. മുൻ സ്പീക്കർ വക്കം പുരുഷോത്തമൻ പട്ടികയിൽ ഇടംനേടിയിട്ടില്ല. എന്നാൽ രാജ്മോഹൻ ഉണ്ണിത്താനെ പുതുക്കിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോട്ടയം ജില്ലയിൽനിന്ന് രാജ്മോഹനെ ഉൾപ്പെടുത്താനായിരുന്നു ആദ്യം ആലോചിച്ചിരുന്നുത്. എന്നാൽ സ്വന്തം ബ്ലോക്കായ കൊല്ലത്തെ വടക്കേവിള നിന്നല്ലെങ്കിൽ സ്ഥാനം വേണ്ടെന്ന നിലപാടിലായിരുന്നു അദ്ദേഹം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ