ന്യൂഡല്‍ഹി: നാല് വൈസ് പ്രസിഡന്റുമാരും 23 ജനറല്‍ സെക്രട്ടറിമാരും 28 എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളുമായി കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണു പട്ടിക പ്രഖ്യാപിച്ചത്.
എന്‍ ശക്തന്‍, വിടി ബല്‍റാം, വിജെ പൗലോസ്, വിപി സജീന്ദ്രന്‍ എന്നിവരാണു വൈസ് പ്രസിഡന്റുമാര്‍. അഡ്വ. എ പ്രതാപ ചന്ദ്രനാണു ട്രഷറര്‍.
ജനറല്‍ സെക്രട്ടറിമാര്‍: എഎ ഷുക്കൂര്‍, ഡോ. പ്രതാപ വര്‍മ തമ്പാന്‍, അഡ്വ. എസ് അശോകന്‍, മരിയാപുരം ശ്രീകുമാര്‍, കെകെ അബ്രഹാം, അഡ്വ. സോണി സെബാസ്റ്റിയന്‍, അഡ്വ. കെ ജയന്ത്, അഡ്വ. പിഎം നിയാസ്, ആര്യാടന്‍ ഷൗക്കത്ത്, സി ചന്ദ്രന്‍, ടിയു രാധാകൃഷ്ണന്‍, അഡ്വ. അബ്ദുള്‍ മുത്തലിബ്, അഡ്വ. ദീപ്തി മേരി വര്‍ഗീസ്, ജോസി സെബാസ്റ്റിയന്‍, പിഎ സലിം, അഡ്വ. പഴകുളം മധു, എംജെ ജോബ്, കെപി ശ്രീകുമാര്‍, എംഎം നസീര്‍, ആലിപ്പറ്റ ജമീല, ജിഎസ് ബാബു, കെഎ തുളസി, അഡ്വ. ജി സുബോധന്‍.
Also Read: മാതാപിതാക്കള്‍ കുഞ്ഞിനെ തട്ടിയെടുത്തെന്ന അനുപമയുടെ പരാതി; വനിതാ കമ്മീഷൻ കേസെടുത്തു
സംസ്ഥാന നിർവാഹക സമിതി അംഗങ്ങളുടെ പട്ടികയും പ്രഖ്യാപിച്ചിട്ടുണ്ട്. 28 അംഗങ്ങളാണ് സമിതിയിൽ.പിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാന് വിഡി സതീശൻ, വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, പി ടി തോമസ്, ടി സിദ്ദീഖ് എന്നിവർ നിർവാഹക സമിതി അംഗങ്ങളാണ്.
ഇവർക്ക് പുറമെ പത്മജ വേണുഗോപാൽ, വി എസ് ശിവകുമാർ, ടി ശരത് ചന്ദ്ര പ്രസാദ്, കെപി ധനപാലൻ, എം മുരളി, വർക്കല കഹാർ, കരകുളം കൃഷ്ണപിള്ള, ഡി സുഗതൻ, കെ എൽ പൗലോസ്, അനിൽ അക്കര, സി വി ബാലചന്ദ്രൻ, ടോമി കല്ലാനി, പി ജെ ജോയ്, കോശി എം കോശി, ഷാനവാസ് ഖാൻ, കെ പി ഹരിദാസ്, സോന പിആർ, ജ്യോതികുമാർ ചാമക്കാല, ജോൺസൺ എബ്രഹാം, ജയ്സൺ ജോസഫ്, ജോർജ്ജ് മാമ്മൻ കൊണ്ടൂർ എന്നിവരും നിർവാഹക സമിതി അംഗങ്ങളാണ്.
കേരളത്തില്‍നിന്നുള്ള എഐസിസി പ്രവര്‍ത്തക സമിതി അംഗങ്ങളും കെപിസിസി മുന്‍ പ്രസിഡന്റുമാരും എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ സ്ഥിരം ക്ഷണിതാക്കളായിരിക്കും. രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, എംപിമാര്‍, എംഎല്‍എമാര്‍, കേരളത്തില്‍നിന്നുള്ള എഐസിസി സെക്രട്ടറിമാര്‍, നിലവിലെ ഡിസിസി പ്രസിഡന്റുമാര്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളുമായിരിക്കും.