scorecardresearch
Latest News

കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിലെ തർക്കം രമ്യമായി പരിഹരിക്കും: കെ.സി.വേണുഗോപാൽ

സോണിയ ഗാന്ധി രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കില്ലെന്നും വേണുഗോപാൽ വ്യക്തമാക്കി

KC Venugopal, Congress, Solar rape case

റായ്പൂർ: കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിലെ തർക്കങ്ങളും പ്രശ്നങ്ങളും രമ്യമായി പരിഹരിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. തർക്കങ്ങൾ ഒഴിവാക്കണം. ഇതുസംബന്ധിച്ച നിർദേശം കെപിസിസിക്ക് നൽകിയെന്നും അദ്ദേഹം പറഞ്ഞു.

സോണിയ ഗാന്ധി രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കില്ലെന്നും വേണുഗോപാൽ വ്യക്തമാക്കി. സോണിയ ഗാന്ധിക്ക് ഒരിക്കലും സജീവ രാഷ്ട്രീയത്തിയത്തിൽനിന്നും മാറിനിൽക്കാനാവില്ല. അവരുടെ സാന്നിധ്യവും അനുഗ്രഹവും പാർട്ടിക്ക് അനിവാര്യമാണ്. സോണിയ ഗാന്ധിയുടെ പ്രസംഗം വിടവാങ്ങൽ പ്രസംഗമല്ലെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി ഘടനയിൽ വിപ്ലവം കൊണ്ടുവരുന്ന തീരുമാനമാണെന്നാണ് പാർട്ടി ഭരണഘടന ഭേദഗതിയെക്കുറിച്ച് വേണുഗോപാൽ പറഞ്ഞത്. കൂടുതൽ ചെറുപ്പക്കാർക്ക് പ്രവർത്തക സമിതിയിൽ അവസരം കിട്ടും. പാർട്ടിയെ ഇത് കൂടുതൽ ശക്തിപ്പെടുത്തുമെന്നും വേണുഗോപാൽ അഭിപ്രായപ്പെട്ടു.

അതിനിടെ, കോൺഗ്രസ് പ്ലീനറി സമ്മേളനം ഇന്നു സമാപിക്കും. സമ്മേളനത്തെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും. തുടർന്ന് മല്ലികാർജുൻ ഖർഗെ നന്ദി രേഖപ്പെടുത്തും. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് പൊതുസമ്മേളനത്തോടെ പ്ലീനറി സമാപിക്കും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kpcc has been instructed to resolve the dispute in kerala says kc venugopal