കോണ്‍ഗ്രസില്‍ വീണ്ടും രാജി; ജി രതികുമാർ സിപിഎമ്മില്‍ ചേര്‍ന്നു

എകെജി സെന്ററിലെത്തിയ രതികുമാറിനെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ചുവപ്പ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു

G Rathikumar joins CPM, G Rathikumar resigns from Congress, KPCC general secretary G Rathikumar joins CPM, KP Anil Kumar, PS Prasanth, AV Gopinath, revolt in Congess Kerala, revolt over DCC president's list Kerala, K Sudhakaran, KPCC President K Sudhakaran, DCC Presidents, indian express malayayalam, ie malayalam

തിരുവനന്തപുരം: കെപി അനില്‍കുമാറിനു പിന്നാലെ കോണ്‍ഗ്രസില്‍നിന്ന് വീണ്ടും രാജി. കെപിസിസി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍ രാജിവച്ചു. സംഘടനാപരമായ അതൃപ്തി ചൂണ്ടിക്കാട്ടിയാണു രാജി. അദ്ദേഹം സിപിഎമ്മില്‍ ചേര്‍ന്നു.

കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം രാജിവച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറിയിച്ചുകൊണ്ടുള്ള കത്തില്‍, സംഘടനാപരമായ പല വിഷയങ്ങളും താങ്കളെ നേരിട്ടറിയിക്കാന്‍ പലതവണ ശ്രമിച്ചിട്ടും നിര്‍ഭാഗ്യവശാല്‍ കഴില്ലെന്നു ചൂണ്ടിക്കാട്ടുന്നു.

കൊല്ലത്തുനിന്നുള്ള നേതാവായ ജി രതികുമാര്‍ രണ്ടര വര്‍ഷമായി കെപിസിസി ജനറല്‍ സെക്രട്ടറിയാണ്. അതിനു മുന്‍പ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. എകെജി സെന്ററിലെത്തിയ രതികുമാറിനെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചുവപ്പ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി സുധേവെനൊപ്പമാണു രതികുമാര്‍ എകെജി സെന്ററിലെത്തിയത്. രതികുമാറിന് അര്‍ഹമായ സ്ഥാനം നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Also Read: “കോണ്‍ഗ്രസ് തകര്‍ന്നുകൊണ്ടിരിക്കുന്ന കൂടാരം”; നേതാക്കള്‍ സിപിഎമ്മിലേക്ക് എത്തുന്നതിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന കെപി അനില്‍ കുമാര്‍ രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നതിനുപിന്നാലെയാണു രതികുമാറിന്റെ രാജി. കോണ്‍ഗ്രസില്‍നിന്ന് കൂടുതല്‍ പേര്‍ പുറത്തുവരുമെന്ന് കെപി അനില്‍ കുമാര്‍ പറഞ്ഞിരുന്നു. കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടെത്തുമെന്ന് കോടിയേരി ബാലകൃഷ്ണനും സൂചന നല്‍കിയിരുന്നു.

കെപി അനില്‍കുമാറിനു മുന്‍പ് കെപിസിസി മുന്‍ സെക്രട്ടി പിഎസ് പ്രശാന്ത് കോണ്‍ഗ്രസില്‍നിന്നു രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. അതിനു മുന്‍പ് പാലക്കാട്ടെ പ്രമുഖ കോണ്‍ഗ്രസ് എവി ഗോപിനാഥും കോണ്‍ഗ്രസ് വിട്ടിരുന്നു.

ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തെച്ചൊല്ലി ഉടലെടുത്ത ഭിന്നതകളാണ് കോണ്‍ഗ്രസിലെ ഇപ്പോഴത്തെ കൊഴിഞ്ഞുപോക്കിന് ഇടയാക്കിയത്.

Also Read: കാര്യങ്ങൾ പറയുമ്പോൾ സ്വയം ഉള്ളിലേക്ക് നോക്കിയിട്ട് പറയുന്നതാണ് എല്ലാവർക്കും നല്ലത്: അനിൽ കുമാർ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kpcc general secretary g rathikuamr joins cpm

Next Story
“കോണ്‍ഗ്രസ് തകര്‍ന്നുകൊണ്ടിരിക്കുന്ന കൂടാരം”; നേതാക്കള്‍ സിപിഎമ്മിലേക്ക് എത്തുന്നതിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രിPinarayi Vijayan, പിണറായി വിജയന്‍, CM Pinarayi Vijayan, മുഖ്യമന്ത്രി പിണറായി വിജയന്‍, Pinarayi Vijayan Birthday, Pinarayi Vijayan Images, Pinarayi Vijayan Video, Pinarayi Vijayan Speech, Pinarayi Vijayan status, Pinarayi Vijayan age, Pinarayi Vijayan history, Pinarayi Vijayan Wikipedia, Pinarayi Vijayan Life, Pinarayi Vijayan Kerala CM, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express