കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ആ​ലു​വ സ​ബ് ജ​യി​ലി​ൽ ക​ഴി​യു​ന്ന ന​ട​ൻ ദി​ലീ​പി​നെ നടി കെപിഎസി ലളിത സന്ദര്‍ശിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് നടി മടങ്ങിയത്. കഴിഞ്ഞയാഴ്ച്ച ജയില്‍ അധികൃതര്‍ സ​ന്ദ​ർ​ശ​ക വി​ല​ക്കേ​ർ​പ്പെ​ടു​ത്തിയിരുന്നു. ദിലീപിനെ സന്ദര്‍ശിക്കാന്‍ സിനിമാ താരങ്ങള്‍ അടക്കമുളളവര്‍ അടിക്കടി വന്നതിനെ തുടര്‍ന്നായിരുന്നു നടപടി.

എന്നാല്‍ കുടുംബാംഗങ്ങളും പ്രധാനപ്പെട്ട വ്യക്തികള്‍ക്കും മാത്രമായാണ് സന്ദര്‍ശനം അനുവദിക്കുകയെന്ന് ജയിലധികൃതര്‍ വ്യക്തമാക്കിയിരുന്നു. ദിലീപിന്റെ സഹോദരിക്കൊപ്പമാണ് കെപിഎസി ലളിത ജയിലിലെത്തിയത്. നേരത്തേ തന്നെ ഒരുപാട് സഹായിച്ച വ്യക്തിയാണ് ദിലീപെന്ന് ലളിത പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപ് നിരപരാധി ആണെന്നാണ് താന്‍ കരുതുനന്തെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

ഓണത്തിന്റെ ഭാഗമായി ദിലീപിനെ നിരവധി പേരാണ് കാണാനെത്തിയത്. സിനിമാതാരങ്ങള്‍ അടക്കമുളളവര്‍ എത്തുമ്പോള്‍ വിവാദങ്ങള്‍ അടക്കമുളള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. എംഎല്‍എയും സിനിമാ താരവുമായ എംബി ഗണേഷ്കുമാര്‍ ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. പിന്നാലെ ഗണേഷ് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാവുകയായിരുന്നു. ഇത് അടക്കമുളളവ പരിഗണിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഇതിനിടെ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ വാദം പൂര്‍ത്തിയായി. തിങ്കളാഴ്ച്ചയാണ് കോടതി വിധി പറയുക. ദിലീപിന്റെ റിമാന്‍ഡ് കാലാവധിയും 14 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ