Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍

യുവസംവിധായകൻ ജിബിത് ജോർജ് അന്തരിച്ചു

‘കോഴിപ്പോര്’ എന്ന ചിത്രത്തിന്റെ സംവിധായകരിൽ ഒരാളായിരുന്നു

Jibith George, ജിബിത് ജോർജ്, kozhipporu film director, ജിബിത് ജോർജ് കോഴിപ്പോര് സംവിധായകൻ, Jibith George passes away, Indian express malayalam, IE Malayalam

അങ്കമാലി: ‘ഗാഗുൽത്തായിലെ കോഴിപ്പോര്’ എന്ന ചിത്രത്തിന്റെ സംവിധായകരിൽ ഒരാളായ ജിബിത് ജോർജ് (30) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അങ്കമാലി കിടങ്ങൂർ സ്വദേശിയാണ്. കളപ്പുരയ്ക്ക്ൽ ജോർജിന്റെയും ബെൻസിയുടെയും മകനാണ്. ഏക സഹോദരി ജിബിന.

നവാഗതരായ ജിനോയ് ജനാർദ്ദനനൊപ്പം ചേർന്ന് ജിബിത് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘കോഴിപ്പോര്’. ‘കെട്ട്യോളാണ് എന്റെ മാലാഖ’യിലൂടെ ശ്രദ്ധേയയായ വീണ നന്ദകുമാറാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തിയത്. ‘കോഴിപ്പോരി’ന്റെ കഥ ജിബിത്തിന്റേതായിരുന്നു. ജിബിന്റെ കഥയ്ക്ക് ജിനോയ് തിരക്കഥയൊരുക്കി ഇരുവരും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൽ ജിബിത്​ അഭിനയിക്കുകയും ചെയ്തിരുന്നു. ഫയർ ആൻഡ് സേഫ്റ്റി രംഗത്ത് പ്രവർത്തിക്കുകയായിരുന്ന ജിബിത്തിന്റെ ആദ്യചിത്രം കൂടിയാണ് ‘കോഴിപ്പോര്’.

Read more: കാർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി യുവ നടൻ അടക്കം മൂന്നുപേർ മരിച്ചു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kozhipporu film director jibith george passes away

Next Story
കേരളത്തിൽ ഇന്ന് രണ്ട് പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; രോഗബാധിതർ വിദേശത്ത് നിന്നെത്തിയ പ്രവാസികൾPinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, Coronavirus Kerala, Covid-19 Kerala, corona,കൊറോണ, death toll, recovery rate, coronavirus, കൊറോണ വൈറസ്, coronavirus symptoms, covid 19, കോവിഡ് 19, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com