വയനാട്ടിലേക്കുള്ള തുരങ്കപ്പാത: മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി

പാത പ്രാവര്‍ത്തികമാകുന്നതോടെ വയനാട്ടിലേക്കുള്ള ദൂരം 30 കിലോ മീറ്ററിലേറെ കുറയും

pocso, pinarayi vijayan, cm, chief minister, fast track courts, courts, inter pol, online child abuse, child abuse, കോടതി, മുഖ്യമന്ത്രി, പിണറായി വിജയൻ, പോക്സോ, ഫാസ്റ്റ് ട്രാക്ക് കോടതി, ഇന്റർപോൾ, ie malayalam, ഐഇ മലയാളം

കൽപ്പറ്റ: . കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപ്പാതയുടെ പദ്ധതി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മന്ത്രിമാരായ ജി. സുധാകരന്‍, ടി.എം. തോമസ് ഐസക്ക്, ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍, ജോര്‍ജ് എം. തോമസ് എംഎല്‍എ എന്നിവര്‍ പങ്കെടുത്തു. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു ഉദ്‌ഘാടനം.

മൂന്ന് വർഷത്തിനകം പദ്ധതി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി പ്രാധാന്യം കൂടി പരിഗണിച്ച് വനഭൂമിക്കുള്ളിൽ പാറ തുരന്നാണ് പാത നിർമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട് ചുരത്തിന്റെ തനിമ നിലനിർത്താനും സംരക്ഷണത്തിനും ഇതുവഴി സാധിക്കുമെന്നും മുഖ്യമന്ത്രി ഉദ്‌ഘാടനവേളയിൽ പറഞ്ഞു.

പദ്ധതിക്കായി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ കിഫ്ബിയില്‍ നിന്നും 658 കോടി രൂപ നിലവിൽ അനുവദിച്ചിട്ടുണ്ട്. ഈ മേഖലയില്‍ പ്രാവീണ്യം നേടിയ കൊങ്കണ്‍ റയില്‍വേ കോര്‍പറേഷനെയാണ് തുരങ്ക പാതയെക്കുറിച്ച് പഠിക്കാൻ ഏല്‍പ്പിച്ചിരിക്കുന്നത്. സാങ്കേതിക പഠനം മുതല്‍ നിര്‍മാണം വരെയുള്ള എല്ലാ കാര്യങ്ങളും കൊങ്കണ്‍ റയില്‍വേ കോര്‍പറേഷന്‍ നിര്‍വഹിക്കും.

Read More: വയനാട് തുരങ്കപ്പാത: നിർമാണ ഉദ്ഘാടനം ഇന്ന്; അറിയാം പ്രത്യേകതകള്‍

താമരശേരി ചുരത്തിനു ബദലായി കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലില്‍നിന്ന് ആരംഭിച്ച് വയനാട്ടിലെ കള്ളാടിയില്‍ എത്തുന്നതാണ് പുതിയ തുരങ്കപ്പാത. 16 കിലോ മീറ്ററാണ് പാതയുടെ മൊത്തം ദൈര്‍ഘ്യം. കള്ളാടിയില്‍നിന്ന് പാതയെ മേപ്പാടിയുമായി ബന്ധിപ്പിക്കും. ഈ ചുരം ബദല്‍ പാതയ്ക്കുവേണ്ടി വര്‍ഷങ്ങളായി ആവശ്യമുന്നയിക്കുയായിരുന്നു ഇരു ജില്ലക്കാരും.

ആനക്കാംപൊയിലിനു സമീപം കുണ്ടന്‍തോടില്‍നിന്നാണു പാതയുടെ ആരംഭം. ഇവിടെ മറിപ്പുഴയ്ക്കു കുറുകെ 70 മീറ്റര്‍ നീളത്തില്‍ രണ്ട് വരി പാലം നിര്‍മിക്കും. ഇവിടെനിന്ന് രണ്ടുകിലോ മീറ്റര്‍ അകലെ സ്വര്‍ഗംകുന്നില്‍നിന്നാണു 6.8 കിലോ മീറ്റര്‍ വരുന്ന തുരങ്കത്തിന്റെ തുടക്കം.

നിലവില്‍ താമരശേരി, പക്രംതളം ചുരങ്ങള്‍ വഴിയാണു വയനാട്ടിലേക്കുള്ള യാത്ര. കോഴിക്കോട് നഗരത്തില്‍നിന്ന് കുന്ദമംഗലം, കൊടുവള്ളി, താമരശേരി കഴിഞ്ഞുള്ള ചുരം പാത വയനാട്ടിലെ ലക്കിടിയിലാണെത്തുക.

മൂന്നു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. പാത പ്രാവര്‍ത്തികമാകുന്നതോടെ വയനാട്ടിലേക്കുള്ള ദൂരം 30 കിലോ മീറ്ററിലേറെകുറയും. നിലവില്‍ 85 കിലോ മീറ്ററാണു കോഴിക്കോട്ടുനിന്നു വയനാട്ടിലേക്കുള്ള ദൂരം. അത് 54 കിലോ മീറ്ററായി കുറയും.

പദ്ധതി പ്രാവര്‍ത്തികമായാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപ്പാതയാവും ആനക്കാംപൊയില്‍-കള്ളാടി പാത. നിലവില്‍ ഒരേയൊരു തുരങ്കപ്പാതയാണു കേരളത്തിലുള്ളത്. തൃശൂര്‍-പാലക്കാട് ദേശീയപാതയിലെ കുതിരാനിലേത്. 962 മീറ്റര്‍ വരുന്ന കുതിരാന്‍ ഇരട്ടതുരങ്കങ്ങളിലൊന്നിന്റെ പ്രവൃത്തി ഇനിയും പൂര്‍ണമായിട്ടില്ല.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kozhikode wayanad tunnel road project starts today

Next Story
തൃശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തിCPIM,cpim branch secretary,hacked to death in thrissur,Trissur,തൃശ്ശൂര്‍,സിപിഐഎം, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com