യുഎപിഎ കേസ്: വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍

യുഎപിഎ കേസുകളില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടങ്കില്‍ ജാമ്യം നിഷേധിക്കാമെന്നാെണു സുപ്രീം കോടതി ഉത്തരവെന്നു സര്‍ക്കാര്‍ ഹെെക്കോടതിയിൽ

UAPA, യുഎപിഎ, UAPA Arrest, യുഎപിഎ അറസ്റ്റ്, Maoist, മാവോയിസ്റ്റ്, Maoist Arrest, മാവോയിസ്റ്റ് അറസ്റ്റ്, Alan, അലൻ, Thaha, താഹ,  high court, ഹൈക്കോടതി, Kerala news, കേരള ന്യൂസ്, Malayalam news, മലയാളം ന്യൂസ്, Latest news, ലേറ്റസ്റ്റ് ന്യൂസ്, IE Malayalam, ഐഇ മലയാളം

കൊച്ചി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് കോഴിക്കോട്ട് അറസ്റ്റ് ചെയ്ത അലന്‍, താഹ എന്നീ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ത്തു. യുഎപിഎ കേസുകളിലെ ജാമ്യാപേക്ഷ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് സര്‍ക്കാര്‍ കോടതിക്കു കൈമാറി.

യുഎപിഎ കേസുകളില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടങ്കില്‍ ജാമ്യം നിഷേധിക്കാമെന്നാണു
സുപ്രീം കോടതി ഉത്തരവെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. പ്രതികള്‍ക്ക് ഉന്നത മാവോയിസ്റ്റ് നേതാക്കളമായി ബന്ധമുണ്ടോയെന്നു പരിശോധിക്കേണ്ടതുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

വിദ്യാര്‍ഥികളില്‍നിന്നു പിടികൂടിയ നോട്ട് ബുക്കില്‍ കോഡ് ഭാഷ കണ്ടെത്തിയിട്ടുണ്ട്.
ഇതില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. പിടികൂടിയ പെന്‍ഡ്രൈവ് പരിശോധിക്കേണ്ടതുണ്ടന്നും സര്‍ക്കാര്‍ അറിയിച്ചു.

കേസിലെ മുന്നാം പ്രതി ഉസ്മാനെതിരെ 10 കേസുകളുണ്ടെന്നും ഇയാളെ പിടി കിട്ടിയിട്ടില്ലന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ഇതില്‍ അഞ്ചു കേസും യുഎപിഎ പ്രകാരമുള്ളതാണ്. മറ്റ് അഞ്ചെണ്ണം ഗുരുതര സ്വഭാവമുള്ളതാണ്.

മൂന്നാം പ്രതിയെക്കുറിച്ചുള്ള പരാമര്‍ശം രേഖപ്പെടുത്തണമെന്നു സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജിക്കാര്‍ പരാമര്‍ശിക്കുന്ന ശ്യാം ബാലകൃഷ്ണന്‍ കേസുമായി ഇപ്പോഴത്തെ കേസിനു ബന്ധമില്ലന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ജാമ്യാപേക്ഷകള്‍ കോടതി
വിധി പറയാനായി മാറ്റി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kozhikode uapa case alan thaha bail application ldf govenment kerala high court

Next Story
പാഴാക്കാൻ വെള്ളമില്ല; ജലപീരങ്കിക്ക് താൽക്കാലിക വിശ്രമംpalakkad, water cannon, strike
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express