Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് ശ്രമം; മിഠായിത്തെരുവില്‍ പ്രതിഷേധം

മിഠായി തെരുവിലെ വഴിയോര കടകളില്‍ ഇന്ന് കച്ചവടം നടത്തരുതെന്ന് പൊലീസിന്‍റെ നിര്‍ദ്ദേശമുണ്ടായിരുന്നു

SM Street, Kozhikode

കോഴിക്കോട്: മിഠായിത്തെരുവില്‍ വഴിയോരക്കച്ചവടക്കാരുടെ നേതൃത്വത്തില്‍ പ്രതിഷേധം. ഒഴിപ്പിക്കാന്‍ പൊലീസ് സ്ഥലത്തെത്തിയതോടെയാണ് പ്രതിഷേധം. മിഠായിത്തെരുവിലെ തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് പൊലീസ് നടപടി.

മിഠായിത്തെരുവിൽ വഴിയോര കച്ചവടക്കാർ ഇന്ന് കച്ചവടം നടത്തരുതെന്ന് പൊലീസിന്‍റെ നിര്‍ദ്ദേശമുണ്ടായിരുന്നു. കച്ചവടം നടത്തിയാല്‍ കേസെടുക്കുമെന്നും ഒഴിപ്പിക്കുമെന്നുമായിരുന്നു പൊലീസിന്റെ മുന്നറിയിപ്പ്.

സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജാണ് കച്ചവടക്കാര്‍ക്ക് ഇന്നലെ മുന്നറിയിപ്പ് നല്‍കിയത്. കച്ചവടം നടത്താൻ അനുമതി ആവശ്യപ്പെട്ട് വഴിയോര കച്ചവടക്കാർ സിറ്റി പൊലീസ് കമ്മീഷണറെ കാണാൻ തീരുമാനിച്ചിരുന്നു.

ലോക്ഡൗൺ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി കടകൾ തുറക്കാൻ അനുമതി നൽകണമെന്നാണ് വ്യാപാരികളുടെ ആവശ്യം. മിഠായിത്തെരുവിൽ കച്ചവടം നടത്തിയ വഴിയോര കച്ചവടക്കാരെ കഴിഞ്ഞ ദിവസം പൊലീസ് ഒഴിപ്പിച്ചിരുന്നു.

Also Read: കോവിഡ് കഴിഞ്ഞാല്‍ കോഴിക്കോട്ടേക്കു വരൂ; അണിഞ്ഞൊരുങ്ങി ബീച്ചുകൾ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kozhikode roadside hawkers protest against police

Next Story
പാലാരിവട്ടം പാലം അഴിമതി: വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യവ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിhigh court, kerala news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express