scorecardresearch

കരിപ്പൂർ വിമാനാപകടം: പൈലറ്റിന്റെ പിഴവ് ചൂണ്ടിക്കാട്ടി അന്വേഷണ റിപ്പോർട്ട്‌

എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപെട്ട് തകർന്ന് ഒരു വർഷത്തിന് ശേഷമാണ് അന്വേഷണ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തുന്നത്

കരിപ്പൂര്‍, karipur, കരിപ്പൂര്‍ വിമാനത്താവളം, karipur airport, കണ്ണൂര്‍ വിമാനത്താവളം, kannur airport, കണ്ണൂര്‍ കരിപ്പൂരിന് ഭീഷണിയോ, does kannur airport pose threat to karipur,കരിപ്പൂര്‍ റണ്‍വേ നീളം, karipur runway length, കരിപ്പൂര്‍ എയര്‍ ഇന്ത്യ വിമാന അപകടം, karipur airport accident, കരിപ്പൂര്‍ കോഡ് ഇ വിമാനങ്ങള്‍, karipur code e flights, thiruvambady airport, തിരുവമ്പാടി വിമാനത്താവളം, Kozhikode Green Field Airport, കോഴിക്കോട് പുതിയ വിമാനത്താവളം, greenfield airport, ഗ്രീൻഫീൽഡ് വിമാനത്താവളം, എയര്‍ ഇന്ത്യ വിമാന അപകടരം കരിപ്പൂര്‍ 2020, air india flight crash 2020, Ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: കരിപ്പൂര്‍ വിമാനാപകടത്തിന് കാരണമായത് പൈലറ്റ് നടപടി ക്രമങ്ങള്‍ പാലിച്ചതില്‍ പിഴവ് സംഭവിച്ചതിനാലാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഇതിന് പുറമെ 16 കാരണങ്ങള്‍ അപകടത്തിന് പിന്നിലുള്ളതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. തെറ്റായ മാനവ വിഭവശേഷി നയം, മോശം ക്രൂ റിസോഴ്സ് മാനേജ്മെന്റ്, കാലാവസ്ഥാ മാറ്റങ്ങളുടെ അറിയിപ്പുകളുടെ അഭാവം, ലാന്‍ഡിങ് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ അഭാവുമെല്ലാം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

അപകടസമയത്ത് വിമാനത്തിൽ 190 പേർ ഉണ്ടായിരുന്നു. രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എയർ ഇന്ത്യ എക്സ്പ്രസിന്റെ ബി737-800 വിമാനം കഴിഞ്ഞ വർഷം ആഗസ്റ്റ് ഏഴിനാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ് സമയത്ത് അപകടപ്പെട്ടത്. ദുബായിൽ നിന്ന് വന്ന വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ മറികടന്ന് വീഴുകയും കഷണങ്ങളായി തകരുകയുമായിരുന്നു.

Read More: യുഎഇ ഗ്രീൻ വിസ പ്രവാസി ജീവനക്കാരെ സംബന്ധിച്ച് അർത്ഥമാക്കുന്നതെന്ത്?

എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപെട്ട് തകർന്ന് ഒരു വർഷത്തിന് ശേഷം പുറത്തിറക്കിയ റിപ്പോർട്ടിൽ, “പിഎഫ് (പൈലറ്റ് ഫ്ലൈയിംഗ്- വിമാനം പറത്തിയ പൈലറ്റ്) എസ്ഒപി (സ്ഥിരം നടപടിക്രമങ്ങൾ) പാലിക്കാത്തതാണ് അപകടത്തിന് കാരണമായത്,” എന്ന് പറയുന്നു.

Read More: യുഎഇ, ദുബൈ ടൂറിസ്റ്റ് വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം?

“വിമാനം പറത്തിയ പൈലറ്റ് സ്ഥിരതയില്ലാത്ത സമീപനം തുടരുകയും ടച്ച്‌ഡൗൺ സോണിന് അപ്പുറത്തേക്ക് ഇറങ്ങുകയും ചെയ്തു,” എന്നും റിപ്പോർട്ടിൽ പറയുന്നു. “റൺവേയുടെ പകുതി അകലെ ഗോ എറൗണ്ട് ’ആഹ്വാനം ഉണ്ടായിരുന്നിട്ടും, നിർബന്ധമായും‘ അത് പാലിക്കുന്നതിൽ പരാജയപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kozhikode plane crash aaib pilot non adherence sop