കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായ 190 ആരോഗ്യപ്രവർത്തകരിൽ 118 പേരുടെ ഫലം നെഗറ്റീവ്. 80 ഡോക്ടര്‍മാരും 40 പാരാമെഡിക്കല്‍ സ്റ്റാഫും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നവരുടെ ആദ്യ പരിശോധനാ ഫലമാണ് നെഗറ്റീവായതെന്ന് ഡിഎംഒ വി.ജയശ്രീ പറഞ്ഞു.

കോവിഡ് രോഗിയുമായി സമ്പർക്കമുണ്ടായതിനെ തുടർന്നാണ് ഡോക്ടർമാരടക്കമുളള ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിൽ പോയത്. ഗൈനക്കോളജി, ജനറല്‍ സര്‍ജറി, കാര്‍ഡിയാക് സര്‍ജറി, പീഡിയാട്രിക് സര്‍ജറി, ന്യൂറോ സര്‍ജറി, പ്‌ളാസ്റ്റിക് സര്‍ജറി, യൂറോളജി, അനസ്‌തേഷ്യ വിഭാഗങ്ങളില്‍നിന്നായി 107 ഡോക്ടര്‍മാര്‍, 42 നഴ്സുമാര്‍, 41 പാരാമെഡിക്കല്‍ സ്റ്റാഫ്, എക്‌സ്റേ, ഇസിജി സ്‌കാനിങ് വിഭാഗങ്ങളിലെ ടെക്നീഷ്യന്മാരടക്കം 190-ലേറെ ആരോഗ്യപ്രവര്‍ത്തകരാണ് നിരീക്ഷണത്തിലായത്. ഇവരിൽ 120 പേരുടെ സ്രവ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്.

Read Also: ഇന്ത്യയിൽ ഒറ്റ ദിവസം 9,887 കോവിഡ് കേസുകൾ; ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്ക്

പ്രസവത്തിനായി മേയ് 24 ന് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രസവശേഷം രക്തസ്രാവത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായതോടെ ഡോക്ടർമാരടക്കം ആരോഗ്യപ്രവർത്തകർ ഇവരെ പരിചരിച്ചു. ശ​സ്ത്ര​ക്രി​യ വി​ദ​ഗ്ധ​ർ, ഗൈ​ന​ക്കോ​ള​ജി​സ്​​റ്റ്, അ​ന​സ്​തെ​റ്റി​സ്​​റ്റ്, ശി​ശു​രോ​ഗ വി​ദ​ഗ്ധ​ർ, ന്യൂ​റോ വി​ദ​ഗ്ധ​ർ, കാ‍ർ​ഡി​യോ​ള​ജി ഡോ​ക്ട​ർ​മാ​ർ എ​ന്നി​വ​രെ​ല്ലാം ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടിരുന്നു. അതേസമയം, യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.

കോഴിക്കോട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 78 ആയി. ഇപ്പോള്‍ 40 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 12 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 23 പേര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും ഒരാള്‍ കോഴിക്കോട് മിംസിലും 3 പേര്‍ കണ്ണൂരിലും ഒരു എയര്‍ ഇന്ത്യ ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.