scorecardresearch
Latest News

കോഴിക്കോട് ലോറി കാറിലും ഓട്ടോയിലും ഇടിച്ച് അപകടം; രണ്ടുപേർ മരിച്ചു

കോഴിക്കോട് നിന്ന് രാമനാട്ടുകരയ്ക്ക് പോവുകയായിരുന്ന ലോറി എറണാകുളത്ത് നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന കാറിലേക്ക് ഇടിച്ചു കേറുകയായിരുന്നു എന്നാണ് വിവരം

കോഴിക്കോട് ലോറി കാറിലും ഓട്ടോയിലും ഇടിച്ച് അപകടം; രണ്ടുപേർ മരിച്ചു

കോഴിക്കോട്: കോഴിക്കോട് വയൽക്കര ദേശീയപാതയിൽ ലോറി കാറിലും ഓട്ടോയിലും ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. മൂന്നു പേർക്കു പരുക്കേറ്റു. കാറിൽ സഞ്ചരിച്ചിരുന്ന കോഴിക്കോട് മടവൂർ സ്വദേശികളായ കൃഷ്ണൻ കുട്ടി (55), ഭാര്യ സുധ(45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ കൃഷ്ണൻകുട്ടിയുടെ മകൻ അരുണിനെയും വാഹനം ഓടിച്ചിരുന്ന അലിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് വൈകുന്നേരമാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് രാമനാട്ടുകരയ്ക്ക് പോവുകയായിരുന്ന ലോറി എറണാകുളത്ത് നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന കാറിലേക്ക് ഇടിച്ചു കേറുകയായിരുന്നു എന്നാണ് വിവരം. ലോറി ഗുഡ്‌സ് ഓട്ടോയിലും ഇടിച്ചു.

അപകടത്തിൽ ലോറിക്ക് അടിയിലായി പോയ കാർ പൂർണമായും തകർന്നു. മലപ്പുറം പടിക്കൽ സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. പരുക്കേറ്റ എല്ലാവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Also Read: ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kozhikode lorry collided with car and auto two died