കോഴിക്കോട്: കൊളത്തറ അന്ധവിദ്യാലയത്തില്‍ വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ചതായി പരാതി. ക്ലാസ് മുറിയിൽ വച്ചാണ് അധ്യാപകനായ ഫിറോസ് ആറാം ക്ലാസുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ചത്.

സംഭവത്തിൽ അധ്യാപകനെതിരെ വിദ്യാർഥിനിയും സ്‌കൂൾ അധികൃതരും നല്ലളം പൊലീസിൽ പരാതി നൽകി. എന്നാല്‍ പരാതി നല്‍കി മൂന്ന് ദിവസമായിട്ടും സംഭവത്തിൽ പൊലീസ് നടപടിയെടുത്തിട്ടില്ല എന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പക്ഷേ ഇത്തരത്തിലൊരു പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

വിദ്യാർഥിനി സ്‌കൂളിലെ അധ്യാപകരോട് വിരവരങ്ങൾ പറഞ്ഞതിനു ശേഷം സ്‌കൂൾ അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഹോസ്റ്റലിൽ താമസിച്ചിരുന്ന കുട്ടിയെ മാതാപിതാക്കൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ