കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് മുക്കാളി സ്വദേശിനി മഞ്ജുളകുമാരി (38) ആണ് മരിച്ചത്.

യുഎഇയിലെ റാസൽഖൈമയിൽ ഭർത്താവ് പ്രമോദിൻ്റെ ഒപ്പമായിരുന്നു ഇവർ. മുക്കാളി കണ്ണൂക്കര സ്വദേശി കളായ ഭാസ്കര കുറുപ്പിൻ്റെയും, പത്മിനി അമ്മയുടെയും മകളാണ്. സഹോദരങ്ങൾ: മനോജ് കുമാർ, മഹിജകുമാരി, മഞ്ജുഷ

Read More Kerala News: 10 ജില്ലകളിലും പുതിയ കോവിഡ് ബാധിതർ നൂറിലധികം, ഉറവിടമറിയാത്ത രോഗബാധയും വർധിക്കുന്നു

കരിപ്പൂരിൽ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി താഴേക്ക് പതിച്ചുണ്ടായ അപകടത്തിൽ ആകെ 21 പേരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി ഇബ്രാഹിം (53) ശനിയാഴ്ച മരിച്ചിരുന്നു.

ഈ മാസം ഏഴിനായിരുന്നു വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറി അപകടത്തിൽ പെട്ടത്. അപകട ദിവസവും തൊട്ടടുത്ത ദിവസങ്ങളിലുമായി പൈലറ്റ് ക്യാപ്റ്റൻ ഡിവി സാഥേ, സഹ പൈലറ്റ് അഖിലേഷ് എന്നിവർ അടക്കം 18 പേർ മരണപ്പെട്ടിരുന്നു. അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിൽ ചികിത്സയിലായിരുന്നയാൾ കഴിഞ്ഞ തിങ്കളാഴ്ചയും മരണപ്പെട്ടിരുന്നു

Read More Kerala News: രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടവർക്കെല്ലാം ക്വാറന്റൈൻ വേണ്ട; പ്രോട്ടോക്കോളിൽ മാറ്റം

10 കുട്ടികള്‍ ഉള്‍പ്പെടെ 184 യാത്രക്കാരുമായാണ് അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഓഗസ്റ്റ് ഏഴിന് രാത്രി ദുബായില്‍നിന്ന് എത്തിയത്. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി എത്തിയ വിമാനം അരമണിക്കൂറിലേറെ വൈകിയാണ് കരിപ്പൂരില്‍ ലാന്‍ഡ് ചെയ്തത്. കനത്ത മഴ പെയ്യുന്നതിനാല്‍ രണ്ടാം ശ്രമത്തിലാണ് ക്യാപ്റ്റന്‍ ഡിവി സാഥെയ്ക്കു ലാന്‍ഡിങിന് കഴിഞ്ഞത്. ഏഴരയോടെയായിരുന്നു ആദ്യ ശ്രമം. ഇത് പരാജയപ്പെട്ടതോടെ പറയുന്നര്‍ന്ന് വലംവച്ച വിമാനം 7.50 ഓടെ ലാന്‍ഡ് ചെയ്യുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.