കരിപ്പൂർ വിമാനാപകടത്തിൽ ഒരു മരണം കൂടി; മരണ സംഖ്യ 20 ആയി വർധിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശിയാണ് മരിച്ചത്

kerala crash, kozhikode crash, kerala plane crash, table top runway, flight safety, indian express

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി ഇബ്രാഹിം (53) ആണ് മരിച്ചത്. ഇതോടെ കരിപ്പൂരിൽ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി താഴേക്ക് പതിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി വർധിച്ചു.

ഈ മാസം ഏഴിനായിരുന്നു വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറി അപകടത്തിൽ പെട്ടത്. അപകട ദിവസവും തൊട്ടടുത്ത ദിവസങ്ങളിലുമായി പൈലറ്റ് ക്യാപ്റ്റൻ ഡിവി സാഥേ, സഹ പൈലറ്റ് അഖിലേഷ് എന്നിവർ അടക്കം 18 പേർ മരണപ്പെട്ടിരുന്നു. അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിൽ ചികിത്സയിലായിരുന്നയാൾ കഴിഞ്ഞ തിങ്കളാഴ്ചയും മരണപ്പെട്ടിരുന്നു

10 കുട്ടികള്‍ ഉള്‍പ്പെടെ 184 യാത്രക്കാരുമായാണ് അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഓഗസ്റ്റ് ഏഴിന് രാത്രി ദുബായില്‍നിന്ന് എത്തിയത്. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി എത്തിയ വിമാനം അരമണിക്കൂറിലേറെ വൈകിയാണ് കരിപ്പൂരില്‍ ലാന്‍ഡ് ചെയ്തത്. കനത്ത മഴ പെയ്യുന്നതിനാല്‍ രണ്ടാം ശ്രമത്തിലാണ് ക്യാപ്റ്റന്‍ ഡിവി സാഥെയ്ക്കു ലാന്‍ഡിങിന് കഴിഞ്ഞത്. ഏഴരയോടെയായിരുന്നു ആദ്യ ശ്രമം. ഇത് പരാജയപ്പെട്ടതോടെ പറയുന്നര്‍ന്ന് വലംവച്ച വിമാനം 7.50 ഓടെ ലാന്‍ഡ് ചെയ്യുകയായിരുന്നു.

Read More Kerala News

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kozhikode karipur air india express flight clash one more death

Next Story
പായലിന് അഭിനന്ദനവുമായി മുഖ്യമന്ത്രി: ‘ഈ നേട്ടം വലിയ സന്തോഷവും അഭിമാനവും നൽകുന്നു’pinarayi vijayan
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express