Karipur Plane Crash Live Updates: കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും, പരുക്ക് സാരമല്ലാത്തവർക്ക് 50,000 രൂപയും കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയാണ് ധനസഹായം പ്രഖ്യാപിച്ചത്. ഇൻഷുറൻസ് ആനുകൂല്യങ്ങൾക്ക് പുറമേയാണിത്. അപകടകാരണത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയ ശേഷം വിശദീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ടേബിൾ ടോപ്പ് റൺവേയിൽ നിന്ന് മഴ മൂലം വിമാനം തെന്നി മാറിയതാണ് കരിപ്പൂര്‍ വിമാന അപകടത്തിന് കാരണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. മഴ മൂലം വിമാനം തെന്നിമാറി. റണ്‍വേയില്‍ വഴുക്കലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തിന് തീ പിടിച്ചിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നായേനെ എന്നും മന്ത്രി പറഞ്ഞു. കേന്ദ്രവ്യോമയാന മന്ത്രി കരിപ്പൂരിലെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കരിപ്പൂരിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡര്‍ സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്തു. ഇത് വിശദമായ പരിശോധനയ്‌ക്ക് വിധേയമാക്കും. അപകടകാരണം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. സമഗ്രമായ അന്വേഷണത്തിനും കേന്ദ്ര വ്യോമയാന മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.
മരണസംഖ്യ 18 ആയി
കരിപ്പൂർ വിമാനാപകടത്തിൽ മരണസംഖ്യ ഉയരുന്നു. ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് മരണം 18 ആയി. ഇനിയും മരണസംഖ്യ ഉയർന്നേക്കും. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന പലരുടെയും നില ഗുരുതരമാണ്. ഒരു ഗർഭിണിയടക്കം അഞ്ച് പേർ കോഴിക്കോട് മിംസ് ആശുപത്രിയിലും രണ്ട് കുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശുസംരക്ഷണകേന്ദ്രത്തിലും ഉണ്ട്. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലടക്കം വൃദ്ധർക്കും യുവാക്കൾക്കുമടക്കം നിരവധിപ്പേർക്ക് ഗുരുതരമായ പരിക്കുണ്ട്. അതേസമയം, ചിലർ അപകടനില തരണം ചെയ്‌തു.
കരിപ്പൂർ വിമാനാപകടം, മരിച്ചവരുടെ വിവരങ്ങൾ
1. ക്യാപ്റ്റന്‍ ദീപക് സാഥെ, പൈലറ്റ്
2. അഖിലേഷ് കുമാര്‍, സഹ പൈലറ്റ്
3. മുഹമ്മദ് റിയാസ്, 24 വയസ്, പാലക്കാട്
4.ആയിഷ ദുഅ, രണ്ട് വയസ്, പാലക്കാട്
5. ഷഹീര്‍ സയീദ്, 38 വയസ്, മലപ്പുറം
6. ലൈലാബി കെ.വി., 51 വയസ്, മലപ്പുറം
7.ശാന്ത മരക്കാട്ട്, 59 വയസ്, മലപ്പുറം
8.സുധീര്‍ വാരിയത്ത്, 45 വയസ്, മലപ്പുറം
9. ഷെസ ഫാത്തിമ, രണ്ട് വയസ്, മലപ്പുറം
10. രാജീവന്‍ ചെരക്കാപ്പറമ്പില്‍, 61 വയസ്, കോഴിക്കോട്
11. മനാല്‍ അഹമ്മദ്, 25 വയസ്, കോഴിക്കോട്
12. ഷറഫുദ്ദീന്‍, 35 വയസ്, കോഴിക്കോട്
13. ജാനകി കുന്നോത്ത്, 55 വയസ്, കോഴിക്കോട്
14. അസം മുഹമ്മദ് ചെമ്പായി, ഒരു വയസ്, കോഴിക്കോട്
15. രമ്യ മുരളീധരന്‍, 32 വയസ്, കോഴിക്കോട്
16. ശിവാത്മിക, അഞ്ച് വയസ്, കോഴിക്കോട്
17. ഷെനോബിയ, 40 വയസ്, കോഴിക്കോട്
18. സഹീറബാനു 29, കോഴിക്കോട്
Read Also: കരിപ്പൂര്‍ കണ്ട അപകടങ്ങള്‍
മുഖ്യമന്ത്രി കരിപ്പൂരിൽ
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവരടങ്ങുന്ന സംഘം കരിപ്പൂരിൽ. പ്രത്യേക വിമാനത്തിലാണ് ഇവർ കരിപ്പൂരിലെത്തുക. സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ, മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.കെ.ശൈലജ ടീച്ചർ, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ.ശശീന്ദ്രൻ, ടി.പി.രാമകൃഷ്‌ണൻ, ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവരും സംഘത്തിലുണ്ട്.
Read More Stories on Karipur Airport Plane Accident
- ദു:ഖ വെള്ളി: കേരളത്തെ ഞെട്ടിച്ച് ഒരേ ദിനം രണ്ട് ദുരന്തങ്ങള്‍
- കേരളം കണ്ട ഏറ്റവും വലിയ വിമാനദുരന്തമായി കരിപ്പൂര്‍
- ദുരന്തമുഖം; കരിപ്പൂര്‍ വിമാനാപകടത്തിന്റെ ചിത്രങ്ങള്‍
- കരിപ്പൂർ വിമാനാപകടം; നടുക്കം മാറാതെ കുരുന്നുകള്‍
- കോഴിക്കോട് വിമാനത്താവളത്തിൽ രണ്ടു തവണ വിമാനം ലാൻഡു ചെയ്യാൻ ശ്രമിച്ചതായി ഫ്ലൈറ്റ്ഡാർ ഡാറ്റ
- Kozhikode Air India plane crash and Mangalore Crash- 2010ൽ മംഗലാപുരം, 2020ൽ കോഴിക്കോട്: ടേബിൾ ടോപ്പ് റൺവേയിലെ രണ്ട് അപകടങ്ങൾ
- വിമാനം വീണത് 35 താഴ്‌ചയിലേക്ക്; അപകടത്തിനിടയാക്കിയത് കനത്ത മഴ
- Air India Express IX 1344 plane crash in Kozhikode: കരിപ്പൂര്‍ വിമാന അപകടം: മരിച്ച പൈലറ്റ് മുന്‍ വ്യോമസേന വൈമാനികന്
- Karipur Air India Express Plane Crash: അടുത്തിടെ നടന്ന മറ്റ് വിമാന അപകടങ്ങളുടെ ഇവയൊക്കെ
- Kozhikode Air India plane crash: How the incident happened: കരിപ്പൂര്‍ വിമാനാപകടം സംഭവിച്ചതിങ്ങനെ
- Karipur Airport Plane Accident: കരിപ്പൂർ വിമാനാപകടം: പൈലറ്റ് അടക്കം 17 പേർ മരിച്ചു
- കരിപ്പൂരിൽ വിമാനാപകടം: മരണസംഖ്യ ഉയരുന്നു
Live Blog
Karipur Plane Crash Live Updates: കരിപ്പൂർ വിമാനാപകടം, വാർത്തകൾ തത്സമയം

Karipur Plane Crash Live Updates: വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം അപകടത്തിൽപ്പെട്ടത്. ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നിട്ട വിമാനം റണ്‍വേയില്‍ നിന്നും വഴുതി മാറി കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയായിരുന്നു. 35 അടി താഴ്‌ചയിലേക്ക് കൂപ്പുകുത്തിയ വിമാനത്തിന്റെ മുൻഭാഗം വേർപെട്ടു.
കുട്ടികളടക്കം അടക്കം 184 യാത്രക്കാരും രണ്ട് പൈലറ്റുമാർ ഉൾപ്പെടെ ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വൈകിട്ട് 7.27 ഓടെ കരിപ്പൂരിലെത്തേണ്ട വിമാനമാണ് അര മണിക്കൂറോളം വൈകി എത്തിയത്. ആദ്യ തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചശേഷം സാധിക്കാത്തതിനാല്‍ തിരികെ പറന്നുയര്‍ന്ന വിമാനം ആകാശത്ത് വട്ടമിട്ട് പറന്നശേഷം തിരികെ രണ്ടാമതും ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായതെന്ന് രക്ഷപ്പെട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. വലിയ ശബ്ദം കേട്ടിരുന്നുവെന്നും ഒന്നും കാണാന്‍ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച 16 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. രണ്ട് പേരുടെ മൃതദേഹങ്ങൾ ബന്ധുക്കളുടെ അഭ്യർത്ഥന പ്രകാരം കോൾഡ് റൂമിൽ സൂക്ഷിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച വൈകുന്നേരം കരിപ്പൂരില്‍ അപകടത്തില്‍ തകര്‍ന്ന വിമാനമായ ബോയിങ് 737-800-ന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു. വിമാന അപകടങ്ങളുടെ കാരണം കണ്ടെത്തുന്നതില്‍ നിര്‍ണായകമാണ് ബ്ലാക്ക് ബോക്‌സുകള്‍. രണ്ട് പൈലറ്റുമാര്‍ അടക്കം 18 പേര്‍ മരിച്ച അപകടത്തിലേക്ക് നയിച്ചത് എന്താണെന്ന് കണ്ടെത്താന്‍ യാത്രയിലെ സംഭവങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ അന്വേഷകര്‍ക്ക് ബ്ലാക്ക് ബ്ലോക്‌സിലെ വിവരങ്ങള്‍ സഹായിക്കും. Read More
1988 ൽ കോഴിക്കോട് വിമാനത്താവളത്തിന്റെ പൂർത്തീകരണത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനായിരുന്നു ഇ കെ ഭരത് ഭൂഷൺ. വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്ന സമയത്ത് മലപ്പുറം ജില്ലാ കളക്ടർ ആയിരുന്നു ഭരത് ഭൂഷൺ. കരിപ്പൂരിലെ റൺവേയ്ക്കായി കൂടുതൽ സ്ഥലം ഏറ്റെടുക്കണമെന്ന് പല തവണ പറഞ്ഞിരുന്ന അദ്ദേഹം, 2012 കൂടുതൽ സ്ഥലം കിട്ടിയില്ലെങ്കിൽ റൺവേ അടച്ചിട്ട് മറ്റി വിമാനത്താവളങ്ങിലേക്ക് മാറ്റണമെന്ന് വരെ മുന്നറിയിപ്പ് നൽകിയിരുന്നു. കരിപ്പൂരിൽ വെള്ളിയാഴ്ച രാത്രി നടന്ന വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ ഇ.കെ ഭരത് ഭൂഷൺ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് സംസാരിക്കുന്നു. Read More
കരിപ്പൂരില്‍ ഇന്നലെയുണ്ടായ വിമാനദുരന്തത്തില്‍ ഇത് വരെ പൊലിഞ്ഞത് 19 ജീവനുകള്‍. അതിലേറെ സ്വപ്‌നങ്ങള്‍. ജീവിതം കരുപ്പിടിപ്പിക്കാന്‍ ഗള്‍ഫിലേക്ക് ചേക്കേറിയ പലരും കോവിഡ് പ്രതിസന്ധി മൂലം ജോലിയും ശമ്പളവും നഷ്ടപ്പെട്ട്, നാട്ടിലേക്ക് വരുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളം കണ്ടുകൊണ്ടിരുന്നത്. സമാനമായ പ്രതിസന്ധിയില്‍പ്പെട്ടു കേരളത്തിലേക്ക് വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങിയവരാണ് ഇന്നലെ അപകടത്തില്‍പ്പെട്ട വിമാനത്തില്‍ ഉണ്ടായിരുന്നത്. Read More
കരിപ്പൂർ വിമാനാപകട വാർത്ത അറിഞ്ഞതു മുതൽ വലിയ ഞെട്ടലിലാണ് അഫ്‌സൽ. അപകടത്തിൽ നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണ്. കൃത്യ സമയത്തിനു വിമാനത്താവളത്തിൽ എത്താൻ കഴിയാതെ വന്നതോടെ അപകടത്തിൽ നിന്നു രക്ഷപ്പെടുകയായിരുന്നു. വിവാഹ ഒരുക്കത്തിനായാണ് കണ്ണൂർ സ്വദേശിയായ അഫ്‌സൽ നാട്ടിലേക്ക് മടങ്ങാനിരുന്നത്. മട്ടന്നൂർ പെരിയാട്ടിൽ സ്വദേശിയാണ് പാറമ്മൽ അഫ്‌സൽ. അപകടത്തിനിരയായ എയർ ഇന്ത്യ എക്‌സ്‌പ്രസ് ടേക്ക് ഓഫ് ചെയ്യുന്നതിനു മുൻപ് അഫ്‌സലിനു വിമാനത്താവളത്തിൽ എത്താൻ സാധിച്ചില്ല. പിന്നീട് നിരാശനായി റൂമിലേക്ക് മടങ്ങുകയായിരുന്നു. വിശദമായി വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക
കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. അപകടത്തിൽ പരുക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അപകടം നടന്നയുടനെ രക്ഷാപ്രവർത്തനത്തിനു മുന്നിട്ടിറങ്ങിയ എല്ലാവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. അതിശയകരമായ രീതിയിലാണ് രക്ഷാപ്രവർത്തനം നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി കരിപ്പൂരിലെത്തി
കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും, പരുക്ക് സാരമല്ലാത്തവർക്ക് 50,000 രൂപയും കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയാണ് ധനസഹായം പ്രഖ്യാപിച്ചത്. കൂടുതൽ ധനസഹായം വിവിധ ഏജൻസികളാൽ പ്രഖ്യാപിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ടേബിൾ ടോപ്പ് റൺവേയിൽ നിന്ന് മഴ മൂലം വിമാനം തെന്നി മാറിയതാണ് കരിപ്പൂര്‍ വിമാന അപകടത്തിന് കാരണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. മഴ മൂലം വിമാനം തെന്നിമാറി. റണ്‍വേയില്‍ വഴുക്കലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തിന് തീ പിടിച്ചിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നായേനെ എന്നും മന്ത്രി പറഞ്ഞു. അപകടം നടന്ന കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രവ്യോമയാന മന്ത്രി ഇന്ന് സന്ദർശിക്കും. സംഭവത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി കെ.കെ.ശൈലജ, മന്ത്രി കെ.ടി.ജലീൽ, മന്ത്രി വി.എസ്. സുനിൽ കുമാർ , ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, കോഴിക്കോട് , മലപ്പുറo കലക്ടർമാർ എന്നിവർ മെഡിക്കൽ കോളേജിൽ എത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവരടങ്ങുന്ന സംഘം കരിപ്പൂരിലെത്തി.
കരിപ്പൂർ വിമാനാപകട വാർത്ത അറിഞ്ഞതു മുതൽ വലിയ ഞെട്ടലിലാണ് അഫ്‌സൽ. അപകടത്തിൽ നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണ്. കൃത്യ സമയത്തിനു വിമാനത്താവളത്തിൽ എത്താൻ കഴിയാതെ വന്നതോടെ അപകടത്തിൽ നിന്നു രക്ഷപ്പെടുകയായിരുന്നു. വിവാഹ ഒരുക്കത്തിനായാണ് കണ്ണൂർ സ്വദേശിയായ അഫ്‌സൽ നാട്ടിലേക്ക് മടങ്ങാനിരുന്നത്. മട്ടന്നൂർ പെരിയാട്ടിൽ സ്വദേശിയാണ് പാറമ്മൽ അഫ്‌സൽ. അപകടത്തിനിരയായ എയർ ഇന്ത്യ എക്‌സ്‌പ്രസ് ടേക്ക് ഓഫ് ചെയ്യുന്നതിനു മുൻപ് അഫ്‌സലിനു വിമാനത്താവളത്തിൽ എത്താൻ സാധിച്ചില്ല. പിന്നീട് നിരാശനായി റൂമിലേക്ക് മടങ്ങുകയായിരുന്നു. വിശദമായി വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക
കരിപ്പൂര്‍ വിമാനാപകടത്തില്‍ പരുക്കേറ്റവരെ രക്ഷിക്കാന്‍ എത്തിയവർ 14 ദിവസത്തെ ക്വാറന്റൈനിൽ പോകണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം. കണ്ടെയ്ൻമെന്റ് സോണുകളിൽ ഉള്ളവർ രക്തദാനം ചെയ്യരുതെന്നും നിർദേശമുണ്ട്. വിമാനത്താവളം സ്ഥിതിചെയ്യുന്ന കോണ്ടൊട്ടിയിൽ രോഗികളുടെ എണ്ണം കൂടുതലാണ്. ഇവിടെ കണ്ടെയ്ൻമെന്റ് സോണുമാണ്. വിശദമായി വായിക്കാം
വിമാനത്തിലുണ്ടായിരുന്ന കുറ്റിപ്പുറത്തുകാരനായ ചോയിമഠത്തില്‍ ഹംസയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതിയുമായി എത്തിയെങ്കിലും ഇദ്ദേഹം ബീച്ച് ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തില്‍ ചികില്‍സയിലാണെന്നു പിന്നീട് കണ്ടെത്തി.
മരിച്ച 16 യാത്രക്കാരിൽ ഒൻപതു പേര് കോഴിക്കോട്ടുകാർ. അഞ്ച് മലപ്പുറം സ്വദേശികളും രണ്ട് പാലക്കാട്ടുകാരും
വിമാനാപകടത്തിൽ മരിച്ച ഒരു യാത്രക്കാരനു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തവർ സ്വയം നിരീക്ഷണത്തിൽനിൽക്കണമെന്നും എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ജില്ലാ മെഡിക്കൽ ഓഫീസിലെ കണ്ട്രോൾ സെല്ലുമായി ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ കോവിഡ് പരിശോധനക്ക് വിധേയരാകണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. സ്വമേധയാ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നാണ് ആരോഗ്യമന്ത്രിയുടെ നിർദേശം.
കരിപ്പൂർ വിമാനാപകടത്തില്‍ മരിച്ച ഒരാള്‍ക്ക് കോവിഡ്. യാത്രക്കാരുടെ കോവിഡ് പരിശോധനാ ഫലം ഇനിയും ലഭിക്കാനുണ്ട്