കോഴിക്കോട്: കടലുണ്ടിയില്‍ സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിന്റെ ഗ്യാലറി തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് പരുക്ക്. മത്സരം തുടങ്ങും മുമ്പായിരുന്നു താല്‍ക്കാലിക ഗ്യാലറി തകര്‍ന്നു വീണത്. 60 പേരോളം പരുക്കേറ്റ് ചികിത്സയിലാണ്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം.

പരുക്ക് ഗുരുതരമല്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. മൂന്ന് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മറ്റുള്ളവര്‍ സമീപത്തെ ആശുപത്രിയിലും ചികിത്സയിലാണ്. കടലുണ്ടി പഞ്ചായത്ത് സ്റ്റേഡിയത്തിലായിരുന്നു കളി നടന്നിരുന്നത്.

ബിജു ആനന്ദ് മെമ്മോറിയല്‍ സെവന്‍സ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ നടക്കും മുമ്പായിരുന്നു അപകടം. ഡയമണ്ട് പരപ്പനങ്ങാടിയും ഉദയ പറമ്പില്‍ പീടികയും തമ്മിലായിരുന്നു മത്സരം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ