കോഴിക്കോട്: കുന്ദമംഗലം മുറിയനാലിൽ ബെൻസ് കാർ വർക്‌ഷോപ്പിൽ വൻ തീപിടിത്തം. 11 കാറുകൾ കത്തിനശിച്ചു. ജോഫിയുടെ ഉടമസ്ഥതയിലുള്ള എമിറേറ്റ്‌സ് മോട്ടോഴ്‌സ് വർക്‌ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

kozhikode fire, ie malayalam

ഇന്ന് പുലർച്ചെ തീ ആളിപ്പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഉടൻ വെള്ളിമാടുകുന്ന്, മുക്കം, നരിക്കുനി എന്നിവിടങ്ങളിൽ നിന്നുള്ള 10 യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട ശ്രമത്തെത്തുടർന്നാണ് തീയണച്ചത്. കോടികളുടെ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നതായി കുന്ദമംഗലം പൊലീസ് അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.