കോ​ഴി​ക്കോ​ട്: കോഴിക്കോട് ജില്ല പൊലീസ് മേധാവിയെ വിമർശിച്ച, സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ. ക്രൈം​ബ്രാ​ഞ്ച് കോ​ഴി​ക്കോ​ട് യൂ​ണി​റ്റി​ലെ ഉ​മേ​ഷ്‌ വ​ള്ളി​ക്കു​ന്നി​നെയാണ് സസ്പെന്റ് ചെയ്തത്.

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിനിടെ കോഴിക്കോട് മിഠായിത്തെരുവിൽ വ്യാപക അക്രമം നടന്നിരുന്നു. പൊലീസ് കാഴ്ചക്കാരായി നിൽക്കെയാണ് ബിജെപി പ്രവർത്തകർ അക്രമം നടത്തിയത്.

ക്രൈം​ബ്രാ​ഞ്ച് കോ​ഴി​ക്കോ​ട് എ​സ്പി പിബി ​രാ​ജീ​വാണ് ഉമേഷ് വളളിക്കുന്നിനെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഫെയ്‌സ്ബുക്കിൽ ജില്ലാ പൊലീസ് മേധാവിയെ വിമർശിച്ചിട്ട പോസ്റ്റിൽ കടുത്ത അച്ചടക്ക ലംഘനം ഉണ്ടായെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്‌പി ബി​ജു കെ. ​സ്റ്റീ​ഫ​നാണ് ഈ സംഭവം അന്വേഷിച്ച് ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.  സ​ര്‍​വീ​സി​ലി​രിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ ജില്ലാ പൊലീസ് മേധാവിക്കെതിരെ ഇത്തരത്തിൽ പോസ്റ്റിടുന്നത് വീഴ്ചയാണെന്നായിരുന്നു റിപ്പോർട്ട്.

അനിശ്ചിതകാലത്തേക്കാണ് സസ്പെൻഷൻ. ഉത്തരവിൽ കാലാവധി വ്യക്തമാക്കിയിട്ടില്ല. ഹ​ര്‍​ത്താ​ല്‍ ദി​ന​ത്തി​ല്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ ന​ട​പ​ടി​ക​ളെ വി​മ​ര്‍​ശി​ച്ചു​കൊ​ണ്ട് ഇ​ക്ക​ഴി​ഞ്ഞ അ​ഞ്ചി​നാ​ണ് ക്രൈം​ബ്രാ​ഞ്ച് സി​വി​ല്‍​പോ​ലീ​സ് ഓ​ഫീ​സ​ര്‍ ഉ​മേ​ഷ് വ​ള്ളി​ക്കു​ന്ന് ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റി​ട്ട​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.