scorecardresearch

ആനവണ്ടിയല്ലിത് ആനന്ദവണ്ടി; ഇനിയെന്നും 'ഫ്രീ' ടൂർ

നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കാണ് യാത്ര സംഘടിപ്പിക്കുന്നത്. പലപ്രായം ഒരു നഗരം എന്നാണ് യാത്രയ്ക്ക് പേര് നൽകിയിരിക്കുന്നത്

നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കാണ് യാത്ര സംഘടിപ്പിക്കുന്നത്. പലപ്രായം ഒരു നഗരം എന്നാണ് യാത്രയ്ക്ക് പേര് നൽകിയിരിക്കുന്നത്

author-image
Lijo T George
New Update
Aandha Vandi Kozhikode

ആനന്ദവണ്ടി

യാത്രകൾ ഇഷ്ടപ്പെടുന്നവരാണ് ഏവരും. എത്ര യാത്ര ചെയ്താലും മടുക്കാത്തവരും നിരവധിയാണ്. പ്രായം ചെല്ലുതോറും പലരും യാത്രകൾ കുറയ്ക്കും. അതിനൊപ്പം ശാരീരിക അവശതകൾ കൂടി ആയാൽ പലരുടെയും ജീവിതം വീട്ടിലെ നാല് ചുവരുകൾക്കുള്ളിൽ മാത്രമാകും. എന്നാൽ പ്രായം ചെന്നവരെ യാത്രകളുടെ ലോകത്തേക്ക് വീണ്ടും കൈപിടിച്ച് നടത്തുകയാണ് കോഴിക്കോട് കോർപ്പറേഷൻ. 

Advertisment

Also Read:സ്റ്റാർട്ട്...ആക്ഷൻ വനത്തിനുള്ളിൽ വേണ്ട; വന്യജീവി സങ്കേതങ്ങളിൽ സിനിമ ഷൂട്ടിങ്ങിന് നിരോധനം

സംസ്ഥാനത്ത് തന്നെ ആദ്യമായി പ്രായം ചെന്നവർക്ക് വേണ്ടി സൗജന്യ വിനോദയാത്ര സംഘടിപ്പിക്കുകയാണ് കോഴിക്കോട് കോർപ്പറേഷൻ. സംസ്ഥാന സർക്കാരിന്റെ സമന്വയം പദ്ധതിയുടെ ഭാഗമായാണ് കോർപ്പറേഷൻ വയോജനങ്ങൾക്കായി സൗജന്യ വിനോദയാത്ര സംഘടിപ്പിക്കുന്നത്. കെഎസ്ആർടിസിയുടെ ലോ ഫ്‌ളോർ ബസിലാണ് യാത്ര. ആനന്ദവണ്ടിയെന്നാണ് കോർപ്പറേഷൻ ബസിന്് നൽകിയിരിക്കുന്ന പേര്. 

ആഴ്ചയിൽ ആറ് ദിനവും യാത്ര

കോർപ്പറേഷനിലെ 75 വാർഡുകളിൽ നിന്നുള്ള 60 വയസ്സ് കഴിഞ്ഞവരെ ഉൾപ്പെടുത്തിയാണ് യാത്ര. ആഴ്ചയിൽ ഞായർ ഒഴികെ മറ്റ് എല്ലാദിവസങ്ങളിലും യാത്ര സംഘടിപ്പിക്കും. ഒരു ദിവസം ഒരു വാർഡ് എന്ന് തരത്തിലാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്. വാർഡുകളിലെ വയോജന ക്ലബ്, പകൽവീട് എന്നിവ വഴിയാണ് പങ്കെടുക്കേണ്ടവർ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടത്. 

Advertisment

Also Read:ശബരിമല തീർഥാടനം; ഓൺലൈൻ ബുക്കിംങ് തുടങ്ങി, ഇൻഷുറൻസ് പരിരക്ഷയിൽ മാറ്റം , അറിയേണ്ടതെല്ലാം

38 പേരെയാണ് ഒരുയാത്രയിൽ പങ്കെടുപ്പിക്കുന്നത്. ഇവർക്ക് മാർഗനിർദേശങ്ങൾ നൽകാൻ അതാത് വാർഡുകളിലെ ആശാ വർക്കർമാരും ഉണ്ടാകും. രാവിലെ പത്ത്് മണിക്ക് ആരംഭിക്കുന്ന യാത്ര രാത്രി എട്ട് മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനിടയിൽ ഭക്ഷണം ഉൾപ്പടെ സൗജന്യമാണ്. 

നഗരം ചുറ്റാം...സിനിമാ കാണാം

നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കാണ്് യാത്ര സംഘടിപ്പിക്കുന്നത്. പലപ്രായം ഒരു നഗരം എന്നാണ് യാത്രയ്ക്ക് പേര് നൽകിയിരിക്കുന്നത്. കോഴിക്കോട് നഗരത്തിന്റെ പൈതൃക സ്ഥലങ്ങളായ തളിക്ഷേത്രം, മിഷ്‌കാൽ പള്ളി, മാനാഞ്ചിറ, ഇംഗ്ലീഷ് ചർച്ച്, മാനാഞ്ചിറ, മിഠായി തെരുവ് എന്നിവടങ്ങളിലെല്ലാം ആനന്ദവണ്ടി കറങ്ങും. ഇതിനുപുറമേ നഗരത്തിന് പുറത്തുള്ള ബേപ്പൂർ, കാപ്പാട് എന്നിവടങ്ങളിലും വരും ദിവസങ്ങളിൽ യാത്രകൾ സംഘടിപ്പിക്കും. യാത്രയ്ക്കിടയിൽ സിനിമകാണാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. 

kozhikode beach1
കോഴിക്കോട് ബീച്ച് (ഫൊട്ടൊ കടപ്പാട്- കേരള ടൂറിസം)

കേരളത്തിൽ വയോജനങ്ങൾക്കായി ഇത്തരമൊരു ഉല്ലാസയാത്ര സംഘടിപ്പിക്കുന്നത് ഇതാദ്യാമായാണെന്ന് കോഴിക്കോട് നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി.ദിവാകരൻ പറഞ്ഞു. "പ്രായമുള്ളവരുടെ മാനസിക ഉല്ലാസമാണ യാത്രയുടെ പ്രധാന ലക്ഷ്യം. അവർ വളർത്തിയ, അവർ വളർന്ന നഗത്തിലൂടെ വീണ്ടുമൊരു യാത്രയാണിത്. കെഎസ്ആർടിസിയുടെ ഒരു ബസ് കോർപ്പറേഷൻ വാടകയ്ക്ക് എടുത്താണ് യാത്ര സംഘടിപ്പിക്കുന്നത്"- ദിവാകരൻ പറഞ്ഞു. 

ഭിന്നശേഷിക്കാർക്കും യാത്ര

വയോജനങ്ങൾക്ക് പുറമേ വരും ദിവസങ്ങളിൽ ഭിന്നശേഷിക്കാർക്ക് വേണ്ടിയും ഇത്തരത്തിൽ ആനന്ദവണ്ടി യാത്ര സംഘടിപ്പിക്കുമെന്ന് കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീനാഫിലിപ്പ് പറഞ്ഞു. ഒരു ദിവസ പരിധി നിശ്ചയിക്കാതെ ഇനിയുള്ള ദിവസങ്ങളിൽ എന്നും യാത്ര എന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകതയെന്നും മേയർ പറഞ്ഞു. 

Also Read:തുലാപെയ്ത്ത് പോരാ; ഒക്ടോബറിൽ സംസ്ഥാനത്ത് മഴ ലഭ്യതയിൽ കുറവ്

പദ്ധതിയുടെ ഉദ്ഘാടനം കോർപ്പറേഷൻ പരിസരത്ത് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നിർവ്വഹിച്ചു. വരും ദിവസങ്ങളിൽ ബീച്ചിൽ നിന്നാംരഭിച്ച് ബീച്ചിൽ അവസാനിക്കുന്ന രീതിയിലാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്.

Read More:കാണാൻ കാഴ്ചകളേറെ...അറിയാം ആറൻമുളയുടെ പെരുമ

Ksrtc Kozhikode

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: