കോഴിക്കോട്: ചിന്താവളപ്പിൽ മണിടിഞ്ഞ് വീണ് രണ്ടുപേർ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളായ 8 പേരാണ് അപകടത്തിൽപെട്ടത്. ബിഹാർ സ്വദേശിയായ തൊഴിലാളി ഇസ്മത്ത്, ഹരിയാന സ്വദേശി ജബ്ബാർ എന്നിവരാണ്  മരിച്ചത്. നാല് മണിയോടെയായിരുന്നു അപകടം.

അപകടത്തിൽപ്പെട്ട തൊഴിലാളികളെ ആശുപത്രിയിൽ എത്തിച്ചു. അവിടെ വച്ചാണ് ബിഹാർ സ്വദേശിയായ ഇസ്മത്ത് മരിച്ചത്. ജബ്ബാർ അപകടസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ജബ്ബാറിന്റെ മൃതദേഹം കണ്ടെത്തിയത്.

ചിന്താവളപ്പിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിനോട് ചേർന്ന ഭാഗത്താണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്.  കെട്ടിടനിർമ്മാണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കോഴിക്കോട് ജില്ലാ കലക്ടർ പറഞ്ഞു. കെട്ടിട നിർമ്മാണത്തിന് അനുമതി ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇതേസമയം, കെട്ടിട ഉടമയ്ക്കും കരാറുകാരനും എതിരെ പൊലീസ് കേസ് എടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.