scorecardresearch

മകളെ തിരികെ നല്‍കണം; ആവശ്യവുമായി വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടിയുടെ അമ്മ

വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളേയും തിരികെയെത്തിച്ചു

Kozhikode Children' Home, Missing Case
Photo: Screengrab

കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളേയും തിരികെയെത്തിച്ചു. മകളെ തിരികെ നല്‍കണമെന്ന ആവശ്യവുമായി ഒരു പെണ്‍കുട്ടിയുടെ അമ്മ ചില്‍ഡ്രന്‍സ് ഹോമിനെ സമീപിച്ചു.

ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് ഇവര്‍ അപേക്ഷ നല്‍കിയതായാണ് വിവരം. നേരത്തെയും സമാന ആവശ്യവുമായി സമീപിച്ചെങ്കിലും അധികൃതര്‍ അനുവദിച്ചില്ല എന്നും ഇവരുടെ അപേക്ഷയില്‍ പറയുന്നു.

ആറ് പെണ്‍കുട്ടികളുടെയും രഹസ്യമൊഴി കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. അഞ്ചുപേരുടെ മൊഴി നേരിട്ടു രേഖപ്പെടുത്തി. മറ്റൊരാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനാല്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മൊഴി രേഖപ്പെടുത്തിയത്.

അതേസമയം, കേസില്‍ അറസ്റ്റിലായതിന് ശേഷം രക്ഷപെടാന്‍ ശ്രമിച്ച തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫിയെ പൊലീസ് പിടികൂടി. സ്റ്റേഷനിലെ പിൻഭാഗത്തെ വാതിലൂടെ ഓടിരക്ഷപ്പെട്ട യുവാവ് സമീപത്തെ കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു.

കാണാതായ പെണ്‍കുട്ടികള്‍ക്കൊപ്പമാണ് ഫെബിന്‍ റാഫിയെയും കൊല്ലം സ്വദേശി ടോം തോമസിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നു പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിരുന്നു.

ബുധനാഴ്ചയാണ് ആറ് പെണ്‍കുട്ടിളെ ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായത്. പെണ്‍കുട്ടികളിലൊരാളെ ഇന്നലെ രാവിലെ മൈസൂരില്‍ നിന്നും മറ്റൊരാളെ വ്യാഴാഴ്ച ബെംഗളൂരുവില്‍നിന്നും കണ്ടെത്തിയിരുന്നു. മറ്റു നാല് പേരെ മലപ്പുറം എടക്കരയില്‍നിന്നാണ് കണ്ടെത്തിയത്.

ബെംഗളൂരുവില്‍നിന്ന് ട്രെയിനില്‍ പാലക്കാട്ടെത്തിയ നാല് കുട്ടികള്‍ അവിടെനിന്ന് ഓട്ടോയില്‍ എടക്കരയിലേക്കു പോകുന്നതിനിടെ, പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. അതിനിടെ, പെണ്‍കുട്ടികള്‍ക്കു പണം നല്‍കിയത് മലപ്പുറം എടക്കര സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തി.

Also Read: തിരുവനന്തപുരത്ത് ദമ്പതികളെ പിന്തുടര്‍ന്ന് ആക്രമിച്ചു; നാലംഗ സംഘം പിടിയില്‍

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kozhikode children home missing case kerala police