കോഴിക്കോട്: സംസ്ഥാനത്തെ വില്ലേജ് ഓഫിസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫിസിൽ ഭൂനികുതി സ്വീകരിക്കാത്തതിനെ തുടർന്നു കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പരിശോധനയിൽ തൊടുപുഴ മണക്കാട് വില്ലേജ് ഓഫിസിൽ നിന്ന് കണക്കിൽപ്പെടാത്ത 10,000 രൂപ പിടിച്ചെടുത്തു.

വില്ലേജ് ഓഫിസുകളിൽ മിന്നൽ പരിശോധന നടത്താൻ വിജിലൻസ് നടത്താൻ വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടിരുന്നു. കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫിസിലും വിജിലന്‍സ് പരിശോധന നടത്തി. വിജിലന്‍സ് ഡയറക്ടർ ലോക്നാഥ് ബെഹ്റയുടെ നി‌ർദേശപ്രകാരം കോഴിക്കോട് ഡിവൈഎസ്പിയാണ് പരിശോധന നടത്തിയത്. ക്രമക്കേട് കണ്ടെത്തിയാല്‍ ശക്തമായ നടപടിയെടുക്കാനാണ് നീക്കം.

വില്ലേജ് ഓഫിസ് അധികൃതർ ഭൂനികുതി സ്വീകരിക്കാത്തതിനെ തുടർന്നാണ് കർഷകൻ ജോയി ആത്മഹത്യ ചെയ്തത്. ഭാര്യയുടെ പേരിലുള്ള 80 സെന്റ് ഭൂമിയുടെ ഇക്കൊല്ലത്തെ നികുതി സ്വീകരിക്കാത്തതിനെ തുടർന്നായിരുന്നു ജോയിയുടെ ആത്മഹത്യ.

സംഭവത്തിനു പിന്നാലെ വില്ലേജ് ഓഫിസറെയും വില്ലേജ് അസിസ്റ്റന്റിനെയും കലക്ടർ സസ്പെൻഡ് ചെയ്തു. ചെമ്പനോട വില്ലേജ് ഓഫിസർ കെ.എ.സണ്ണി, ഈയിടെ കൂരാച്ചുണ്ട് വില്ലേജ് ഓഫിസിലേക്കു സ്ഥലംമാറിയ സിലീഷ് തോമസ് എന്നിവരെയാണു സസ്പെൻഡ് ചെയ്തത്. സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണത്തിനും കലക്ടർ ഉത്തരവിട്ടു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ