Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

‘ലാൻഡ് ചെയ്തപ്പോൾ ആശ്വാസമായിരുന്നു, പക്ഷേ’: ആ നിമിഷം ഓർത്തെടുത്ത് അപകടത്തെ അതിജീവിച്ചവർ

“ലാൻഡ് ചെയ്യുന്നതിന് മുൻപ് തന്നെ മറ്റു ശബ്ദങ്ങൾ കേട്ടിരുന്നു, വിമാനം ഒരിക്കൽ താഴുകയും പിന്നീട് ഉയരുകയും ചെയ്തിരുന്നു, അപ്പോൾ ആശയക്കുഴപ്പം തോന്നി”

Karipur airport, Karipur airport plane mishap, plane crash karipur, accident karipur, karipur airport, air india plane skids, കരിപൂര്‍, കോഴിക്കോട്, ie malayalam, ഐഇ മലയാളം

Karipur Airport Plane Accident: കരിപ്പൂർ വിമാനത്താവളത്തിൽ റൺവേയിൽനിന്ന് വിമാനം തെന്നിമാറിയുണ്ടായ അപകടത്തിന്റെ നടുക്കത്തിലാണ് കേരളം. പൈലറ്റും സഹ പൈലറ്റും ഉൾപ്പടെ 17 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റ നിരവധിപേരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വ്യത്യസ്ത ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തെക്കുറിച്ച് അവ്യക്തമായ ഓർമകളാണ് അപകടത്തെ അതിജീവിച്ചവർക്ക് പറയാനുള്ളത്. ഒന്നും ഓർമയില്ലെന്നും എങ്ങനെ അപകടം സംഭവിച്ചെന്ന് അറിയില്ലെന്നുമാണ് പല യാത്രക്കാരും പറയുന്നത്. വിമാനം രണ്ടുതവണ കറങ്ങിയ ശേഷമാണ് ലാൻഡ് ചെയ്തതെന്ന് ചിലർ അവ്യക്തമായി ഓർത്തെടുത്തു.

വിമാനം രണ്ടു തവണ കറങ്ങിയ ശേഷമാണ് ഇറങ്ങിയതെന്ന് അപകടത്തെ അതിജീവിച്ച റിയാസ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. അപകടം നടന്നത് എങ്ങനെയെന്ന കാര്യം ഒന്നും അറിയില്ലെന്നും പിന്നീട് നടന്നതൊന്നും ഓർമയില്ലെന്നും അദ്ദേഹം പറഞ്ഞു. “ഒന്നും ഓർക്കുന്നില്ല. പെട്ടെന്ന് ക്രാഷ് ലാൻഡിങ്ങ് പോലെയായിരുന്നു. ഒന്നും അറിയില്ല. വലിയ ശബ്ദമുണ്ടായിരുന്നു. പൈലറ്റിന് റൺവേ മനസിലായില്ലെന്നാണ് തോന്നുന്നത്,” റിയാസ് പറഞ്ഞു.

Read More Stories on Karipur Airport Plane Accident

വിമാനം ഒരിക്കൽ താഴുകയും പിന്നീട് ഉയരുകയും ചെയ്തെന്നും അപ്പോൾ ആശയക്കുഴപ്പം തോന്നിയെന്നും യാത്രക്കാരിലൊരാളായ ഫാത്തിമയെ അധികരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. “ലാൻഡ് ചെയ്യുന്നതിന് മുൻപ് തന്നെ വ്യത്യസ്ത ശബ്ദങ്ങൾ കേട്ടിരുന്നു. പൊതുവെ വിമാന യാത്രയിൽ കേൾക്കുന്ന ശബ്ദമല്ല. പിന്നെ ലാൻഡ് ചെയ്തപ്പോൾ ആശ്വാസമായി. വിമാനം ഒരിക്കൽ താഴുകയും പിന്നീട് ഉയരുകയും ചെയ്തിരുന്നു. അപ്പോൾ ആശയക്കുഴപ്പം തോന്നി. പിന്നീട് മഴ കാരണമാണെന്ന് തോന്നി,” എന്നും ഫാത്തിമ പറഞ്ഞു.

വിമാനത്തിന്റെ മുൻവശത്താണ് അപകടം കാര്യമായി ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന ശേഷമുള്ള മറ്റൊന്നും ഓർമയില്ലെന്ന് ഒരു ക്യാബിൻ ക്രൂ അംഗം പറഞ്ഞു.

വെള്ളിയാഴ്ച രാത്രി 7.40നാണ് അപകടമുണ്ടായത്. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ 1344 ദുബായ്–കോഴിക്കോട് വിമാനം കൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്ക് വിമാനം വീഴുകയായിരുന്നു. ടേബിൾ ടോപ് റൺവേ ആയതിനാൽ വിമാനം നിയന്ത്രിക്കാൻ കഴിയാതെ പോയതാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം. നാട്ടുകാരുടെയും പൊലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kozhikode ccj karipur airport plane accident survivors about incidend

Next Story
കരിപ്പൂർ ദുരന്തം: അനുശോചനം അറിയിച്ച് കായികലോകം
The moderation of comments is automated and not cleared manually by malayalam.indianexpress.com