ന്യൂഡൽഹി: കേരളത്തിലെ ആദ്യ ആറുവരി പാത കോഴിക്കോടിന് സ്വന്തം. കോഴിക്കോട് വെങ്ങളം മുതൽ ഇടിമുഴിക്കൽ വരെയുള്ള ബൈപ്പാസ് ആറുവരിയാക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. 1,425 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്.

നാലു വലിയ പാലങ്ങള്‍, ഒരു ചെറിയ പാലം, ഏഴ് മേല്‍പാലങ്ങള്‍, വാഹനങ്ങള്‍ക്കുള്ള രണ്ട് അടിപ്പാതകള്‍, കാല്‍നടയാത്രികര്‍ക്കുള്ള പതിനാറ് അടിപ്പാതകള്‍ എന്നിവ ഉള്‍പ്പെടുന്നതായിരിക്കും ബൈപാസ്. ബൈപാസ് നിര്‍മാണത്തിന് ആകെ ആവശ്യം വരുന്ന 127.8 ഹെക്റ്റര്‍ ഭൂമിയില്‍ 125.9 ഹെക്റ്റര്‍ ഭൂമിയും ലഭിച്ചു കഴിഞ്ഞതാണ്. ബാക്കിയുള്ള ഭൂമിയുടെ ഏറ്റെടുക്കല്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്. ദര്‍ഘാസ് നടപടികള്‍ ഉടനടി പൂര്‍ത്തിയാക്കി ബൈപാസിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 2018 ജനുവരിയില്‍ തന്നെ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.