കോഴിക്കോട് ഇരട്ട ബോംബ് സ്ഫോടനക്കേസ് പ്രതി ഡൽഹിയിൽ പിടിയിൽ

സ്ഫോടനം നടന്ന് 13 വർഷങ്ങള്‍ക്കുശേഷമാണ് ഇയാൾ പിടിയിലാകുന്നത്

ISIS, SYmpothisers, Keralites, NIA, MOst Wanted

ന്യൂഡൽഹി: കോഴിക്കോട് ഇരട്ട ബോംബ്  സ്ഫോടനക്കേസ് പ്രതി ഡൽഹി വിമാനത്താവളത്തിൽ പിടിയിലായി. ദീർഘകാലമായി ഒളിവിലായിരുന്ന പ്രതി പി പി യൂസഫിനെയാണ് ന്യൂഡൽഹിയിൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് ദേശീയ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

സ്ഫോടനം നടന്ന് 13 വർഷങ്ങള്‍ക്കുശേഷമാണ് ഇയാൾ പിടിയിലാകുന്നത്. പ്രതിയെ ശനിയാഴ്ച കൊച്ചിയിൽ എത്തിക്കും. കോഴിക്കോട് ബസ് സ്റ്റാന്റിൽ 2006 ൽ നടന്ന ഇരട്ട ബോംബ് സ്ഫോടനക്കേസിൽ ഈയടുത്തും അറസ്റ്റുണ്ടായിരുന്നു. രണ്ടാം പ്രതിയായ അസ്‌ഹറിനെയാണ് കഴിഞ്ഞ ദിവസം പിടികൂടി കൊച്ചിയിലെത്തിച്ചത്.

സൗദി അറേബ്യയിൽ കഴിഞ്ഞ 12 വർഷമായി ഒളിവിൽ കഴിയുകയായിരുന്നു കണ്ണൂർ സ്വദേശിയായ മുഹമ്മദ്  അസ്ഹർ.  യൂസഫും സൗദിയിലായിരുന്നുവെന്നാണ് വിവരം. മാറാട് കലാപ കേസിൽ പ്രതികൾക്ക് ജാമ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ഇവർ 2006 ൽ കോഴിക്കോട്ടെ രണ്ട് ബസ് സ്റ്റാന്റുകളിലും ബോംബ് സ്ഫോടനം നടത്തിയത്.

പൊലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് എൻഐഎ ഏറ്റെടുത്തു. തടിയന്റവിട നസീറാണ് കേസിൽ ഒന്നാം പ്രതി. നസീറിനും കേസിലെ നാലാം പ്രതി സഫാസിനും കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചത് 2011 ലാണ്. രണ്ടാം പ്രതിയായ അസ്‌ഹറിന്റെ കണ്ണൂരിലെ വീട്ടിൽ വച്ചാണ് ബോംബ് നിർമ്മിച്ചത്. എന്നാൽ അസ്ഹറിനെ പിടികൂടാൻ സാധിച്ചിരുന്നില്ല.

Web Title: Kozhikode blast case accused arrested nia after 13 years

Next Story
നിയമവാഴ്‌ച നിലനിൽക്കുന്നതിന്റെ തെളിവ്; ചൈത്രയ്ക്ക് മാർക്കിട്ട് ഹൈക്കോടതി
The moderation of comments is automated and not cleared manually by malayalam.indianexpress.com