കോഴിക്കോട് കാരമൂലയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്തനിലയിൽ; ആശങ്കയോടെ നാട്ടുകാർ

കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയിലാണ് നിരവധി വവ്വാലുകളെ ചത്തനിലയിൽ കണ്ടെത്തിയത്

കോഴിക്കോട്: കൊറോണയ്ക്കും പക്ഷിപ്പനിക്കും പിന്നാലെ കോഴിക്കോട് നാട്ടുകാരെ ആശങ്കയിലാഴ്ത്തി വവ്വാലുകൾ കൂട്ടത്തോടെ ചത്തൊടുങ്ങി. കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയിലാണ് നിരവധി വവ്വാലുകളെ ചത്തനിലയിൽ കണ്ടെത്തിയത്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി സാമ്പിളുകൾ ശേഖരിക്കുകയാണ്.

നേരത്തെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത കൊടിയത്തൂർ പഞ്ചായത്തിന് അടുത്താണ് ഇപ്പോൾ വവ്വാലുകളും കൂട്ടത്തോടെ ചത്തുവീണിരിക്കുന്നത്. അതേസമയം, പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് രൂപീകരിച്ച സ്‌പെഷ്യൽ ഫോഴ്സിനെ നാട്ടുകാർ വിവരം അറിയിച്ചപ്പോൾ തികഞ്ഞ അലംഭാവമായിരുന്നെന്ന ആക്ഷേപവുമുണ്ട്. വവ്വാലുകളെ നാട്ടുകാർ തന്നെ സംസ്കരിച്ചുകൊള്ളാൻ പറഞ്ഞുവെന്നാണ് ആരോപണം.

Read More: കൊറോണ: ഇറ്റലിയിൽ മരണസംഖ്യ 400 കവിഞ്ഞു; യുഎസ് പാർലമെന്റ് അംഗങ്ങൾ നിരീക്ഷണത്തിൽ

രണ്ട് വർഷം മുമ്പ് നിപ വൈറസ് കോഴിക്കോട് മേഖലകളിൽ പടർന്ന് പിടിക്കാൻ കാരണം വവ്വാലുകളാണെന്നാണ് കണ്ടെത്തൽ. അതുകൊണ്ട് തന്നെ വലിയ ആശങ്കയിലാണ് പ്രദേശവാസികൾ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kozhikode bats death

Next Story
Kerala Lottery Sthree Sakthi SS-200 Result: സ്ത്രീ ശക്തി SS-200 ലോട്ടറി, ഒന്നാം സമ്മാനം വയനാട് ജില്ലയിൽ വിറ്റ ടിക്കറ്റിന്kerala lottery, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com