തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ സംസ്ഥാനത്ത് വ്യാപകമായി ക്രമസമാധാന പാളിച്ച നേരിട്ട സാഹചര്യത്തില്‍ പൊലീസില്‍ അഴിച്ചു പണി. മതിയായ നടപടി സ്വീകരിച്ചില്ലെന്ന് പൊലീസിനുള്ളില്‍ നിന്നു തന്നെ ആരോപണം കേട്ട കോഴിക്കോട് കമ്മീഷ്ണര്‍ കാളിരാജ് മഹേഷ് കുമാറിനെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റി. കോറി സഞ്ജയ് കുമാര്‍ തല്‍സ്ഥാനത്ത് ചുമതലയേല്‍ക്കും.എസ്പി ജയിംസ് ജോസഫ് കോഴിക്കോട് സിറ്റി ഡിസിപിയായി ചുമതലയേല്‍ക്കും.

തിരുവനന്തപുരം കമ്മീഷ്ണറേയും മാറ്റി. പി പ്രകാശിന് പകരം എസ് സുരേന്ദ്രന്‍ തിരുവനന്തപുരം കമ്മീഷ്ണറാകും. പ്രകാശിനെ ഡിഐജി ബറ്റാലിയനിലേക്കാണ് മാറ്റിയത്. ആലപ്പുഴ എസ്പി കെ എം ടോമി ഐപിസ് ചുമതലയേല്‍ക്കും.

കോഴിക്കോട് മിഠായിത്തെരുവില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അഴിച്ചു വിട്ട അക്രമത്തിന് കാരണമായത് കമ്മീഷണറുടെ വീഴ്ച്ചയാണെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ ആരോപിച്ചിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ ഫെയ്‌സ്ബുക്കിലൂടെയായിരുന്നു കമ്മീഷ്ണര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

ഹര്‍ത്താല്‍ അക്രമങ്ങളില്‍ ചില പൊലീസുകാര്‍ നിഷ്‌ക്രിയരായി നോക്കി നിന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞിരുന്നു. .

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.