/indian-express-malayalam/media/media_files/uploads/2017/02/kerala-legislative-assembly.jpg)
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നിയമനിർമ്മാണം ആവശ്യപ്പെട്ടുളള സ്വകാര്യ ബില്ലിന് അനുമതിയില്ല. കോവളം എംഎൽഎ എം.വിൻസെന്റാണ് ഇക്കാര്യം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ ഭക്തരെ ഒരു മതവിഭാഗമായി അംഗീകരിക്കണമെന്നും അവരുടെ ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, സമ്പ്രദായങ്ങൾ എന്നിവ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുളളതായിരുന്നു ബിൽ.
എന്നാൽ ബിൽ പരിഗണിക്കാനാവില്ലെന്ന് സ്പീക്കർ അറിയിച്ചു. നിയമവകുപ്പിന്റെ അഭിപ്രായം ഇക്കാര്യത്തിൽ നിയമസഭാ സെക്രട്ടറിയേറ്റ് തേടിയിരുന്നു. സുപ്രീം കോടതിയുടെ വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ബിൽ പരിഗണിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന നിയമ വകുപ്പിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് സ്വകാര്യ ബില്ലിന് അനുമതിയില്ലെന്ന് സ്പീക്കർ വ്യക്തമാക്കിയത്.
അതേസമയം, പതിമൂന്നാം നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമായി. മഞ്ചേശ്വരം എംഎൽഎ ആയിരുന്ന പി.ബി.അബ്ദുൾ റസാഖിനും എംപിയായിരുന്ന എം.ഐ.ഷാനവാസിനും ചരമോപചാരം അർപ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.