തിരുവനന്തപുരം: കോവളം എം.എൽ.എ എം. വിൻസന്റ് വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയതായി ആരോപണം. സംഭവത്തിൽ മനംനൊന്ത് നെയ്യാറ്റിൻകര സ്വദേശിനിയായ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തിൽ എം.വിൻസന്റിന്​ എതിരെ ആത്മഹത്യപ്രേരണക്കുറ്റിത്തിന് കേസ് എടുത്തിട്ടുണ്ട്. ബാലരാമപുരം പൊലീസാണ് വീട്ടമ്മയുടെ പരാതിയിൽ കേസ് എടുത്തിരിക്കുന്നത്. സ്ത്രീയോട് അപമര്യാദയായി പെരുമാറി എന്ന പേരിലും കേസ് എടുത്തിട്ടുണ്ട്. ആത്മഹത്യക്ക് ശ്രമിച്ച യുവതി തിരുവനന്തപുരത്തെ സ്വകാര്യ​ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്.

ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തിയതിനെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തത് എന്നാണ് ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ഭർത്താവിന്റെ മൊഴി മാത്രമെ ലഭിച്ചിട്ടുള്ളു എന്നും യുവതിയുടെ മൊഴി ലഭിച്ചതിന് ശേഷമെ വ്യക്തത ഉണ്ടാവൂ എന്ന് ബാലരാമപുരം എസ്.ഐ പറഞ്ഞു. എന്നാൽ സംഭവത്തിൽ പ്രതികരണം ആരാഞ്ഞ് എം. വിൻസന്റിനെ ബന്ധപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ