തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ എംഎൽഎ എം.വിൻസെന്റിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിവച്ചു. ജാമ്യം അനുവദിക്കുന്നത് പരാതിക്കാരിയുടെ ജീവന് ഭീഷണിയാണെന്നും ജാമ്യം അനുവദിക്കുകയാണെങ്കില്‍ കര്‍ശന ഉപാധികളോടു കൂടി മാത്രമേ ആകാവൂവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ലൈംഗികമായി പീഡിപ്പിച്ചുവെന്ന വീട്ടമ്മയുടെ പരാതിയില്‍ ജൂലൈ 22നാണ് കോവളം എംഎല്‍എ വിന്‍സെന്റിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എംഎല്‍എ രണ്ടുതവണ പീഡിപ്പിച്ചുവെന്നാണ് വീട്ടമ്മയുടെ പരാതി. 2016 സെപ്റ്റംബര്‍ 10 നും നവംബര്‍ 11 നും വീട്ടില്‍വെച്ച് പീഡിപ്പിച്ചെന്നാണ് വീട്ടമ്മയുടെ പരാതി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ