കണ്ണൂർ: കൊട്ടിയൂർ പീഡനക്കേസിലെ മുഖ്യപ്രതി ഫാ. റോബിൻ വടക്കുംഞ്ചേരിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തലശ്ശേരി അഡീഷ്ണൽ ചീഫ് മജിസ്ട്രേറ്റ് കോടതി ഈ മാസം 13 വരയാണ് റോബിൻ വടക്കുംഞ്ചേരിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. റോബിനെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് ഇന്നലെ അപേക്ഷ സമർപ്പിരുന്നെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായതിന് ശേഷം ഇത് ആദ്യമായാണ് പ്രതിയെ പൊലീസിന് കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ ലഭിക്കുന്നത്. കഴിഞ്ഞ മാസം 28 നാണ് ഫാ. റോബിൻ വടക്കുംഞ്ചേരിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കാനഡയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് റോബിനെ ഇരിട്ടി ഡിവൈഎസ്പിയുടെ നേത്രത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്. എന്നാൽ പിറ്റേ ദിവസം തന്നെ റോബിനെ കോടതി റിമാൻഡ് ചെയ്യുകയായിരുന്നു.

ഫാ. റോബിൻ വടക്കുംഞ്ചേരിയെ കസ്റ്റഡിയിൽ ലഭിക്കുന്നതോടെ കേസിന്റെ കൂടുതൽ വിശദാംശങ്ങൾ പൊലീസിന് തേടാനാകും. നിലവിൽ കണ്ണൂർ സ്പെഷ്യൽ സബ്ജയിലിലാണ് റോബിൻ ഉള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ