കൊട്ടിയൂർ : വൈദികൻ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്ന് പതിനാറ് വയസ്സുള്ള പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ മൂന്ന് പേർ കൂടി അന്വേഷണ സംഘത്തിന് മുൻപാകെ കീഴടങ്ങി. ക്രിസ്തുരാജ ആശുപത്രിയിലെ ഡോ. സിസ്റ്റർ ടെസി ജോസ്, ഡോ. ഹൈദരാലി, സിസ്റ്റർ ആൻസി മാത്യു എന്നിവരാണ് ഇന്ന് രാവിലെ 6.30 ഓടെ പേരാവൂർ സിഐ മുൻപാകെ കീഴടങ്ങിയത്. കേസിലെ മൂന്ന്, നാല് അഞ്ച് പ്രതികളാണ് മൂവരും.

കേസിൽ ആറാം പ്രതി വയനാട് ക്രിസ്തുദാസി കോൺവന്റിലെ സിസ്റ്റർ ലിസ്‌മരിയ, ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസി കോൺവന്റിലെ സിസ്റ്റർ അനീറ്റ എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. ഇവരുടെ മുൻകൂർ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ