കണ്ണൂർ: കൊ​ട്ടി​യൂ​രി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടേ​തെ​ന്ന പേ​രി​ൽ നവമാധ്യമങ്ങളില്‍ പെണ്‍കുട്ടിയുടെ ചിത്രം പ്രചരിക്കുന്നു. ഒരു അമ്മയോടൊപ്പം പെണ്‍കുട്ടി നില്‍ക്കുന്ന ചിത്രവും അശ്ലീല വീഡിയോയുമാണ് പ്രചരിക്കുന്നത്. പെണ്‍കുട്ടിയുടെ നിരവധി പോസുകളിലുള്ള ചിത്രങ്ങളാണ് അശ്ലീല അടിക്കുറിപ്പുകളോടെ പ്രചരിക്കുന്നത്.

എന്നാല്‍ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ​ഫോ​ട്ടോ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി എടുക്കാനാണ് പൊ​ലീ​സ് തീരുമാനം. സംഭവത്തിൽ ഔദ്യോഗികമായ പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം. പ്രചരിക്കുന്ന ചിത്രം പീഡന ഇരയുടേത് തന്നെയാണോ എന്ന് വ്യക്തമായിട്ടില്ല. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലാണ് ചിത്രം വ്യാപകമായ രീതിയില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്.

ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ര​ക​ളെ തി​രി​ച്ച​റി​യും വി​ധം ഫോ​ട്ടോ​യോ പേ​രോ മ​റ്റ​ട​യാ​ള​ങ്ങ​ളോ ന​ൽ​കാ​നോ പ്ര​ച​രി​പ്പി​ക്കുന്നത് ശിക്ഷാര്‍ഹമാണ്. ഇതിനെതിരേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രിച്ച് മുന്നോട്ട് പോകുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയും കൊട്ടിയൂർ ഐജെഎം ഹയർസെക്കൻഡറി സ്കൂൾ മാനേജരുമായ ഫാദർ റോബിൻ വടക്കുംചേരിയാണ് പീഡനക്കേസിലെ മുഖ്യ പ്രതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പള്ളിമേടയിൽവച്ചു പീ‍ഡിപ്പിച്ചു ഗർഭിണിയാക്കിയെന്നതാണു കേസ്.

അതേസമയം, ഫാ. റോബിൻ വടക്കുംചേരിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു പൊലീസ് സമർപ്പിച്ച അപേക്ഷ തലശ്ശേരി ജില്ലാ കോടതി ഇന്നു പരിഗണിക്കും. പെൺകുട്ടി പ്രസവിച്ച തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ രണ്ടു ഡോക്ടർമാരും അഡ്മിനിസ്ട്രേറ്ററും തിങ്കളാഴ്ച തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ