കണ്ണൂർ: കൊട്ടിയൂരിൽ വൈദികൻ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ പ്രായം തിരുത്തിയതായി റിപ്പോർട്ടുകൾ. ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇക്കാര്യത്തിൽ കടുത്ത അലംഭാവം കാണിച്ചതായി സംശയം ഉയരുന്നുണ്ട്. ഇതോടെ പ്രശ്നത്തിൽ കുറ്റക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപണമുയർന്നിട്ടുണ്ട്.

വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് പ്രായം തിരുത്തിയത്. മാമോദീസരേഖയിലും എസ്എസ്എൽസി ബുക്കിലും പീഡനത്തിനിരയായ പെൺകുട്ടിയുടെ പ്രായം തിരുത്തിയിട്ടുണ്ട്. പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായെന്ന് തെളിയിച്ച് കുറ്റക്കാരനായ റോബിൻ വടക്കുംചേരിയ്ക്ക് അനുകൂലമായി അന്വേഷണം വഴിതിരിക്കാനാണ് ശ്രമം.

അതേസമയം ഈ കേസിൽ ഇതുവരെ 12 പേരെയാണ് പൊലീസ് പ്രതി ചേർത്തിട്ടുള്ളത്. ക്രിസ്തുരാജ ആശുപത്രിയിലെ ശിശു രോഗ വിദഗ്‌ദ്ധനെയും ജീവനക്കാരെയും പ്രതി ചേർത്തു. കന്യാസ്ത്രീകളടക്കം ആറ്പേരെ  നേരത്തെ കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ