കൊച്ചി: വൈദികൻ പ്രതിയായ കൊട്ടിയൂർ പീഡനക്കേസിൽ സിസ്റ്റർ ഒഫീലിയയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. വെളളിയാഴ്ച വരെ സിസ്റ്റർ ഒഫീലിയയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പൊലീസിനോട് നിർദേശിച്ചു.

സംഭവവുമായി തനിക്ക് ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി സിസ്റ്റർ ഒഫീലിയ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഇന്ന് ജാമ്യാപേക്ഷ പരിഗണിച്ച കോടതി വെളളിയാഴ്ചത്തേക്ക് മാറ്റി. മാത്രമല്ല വെളളിയാഴ്ചവരെ സിസ്റ്റർ ഒഫീലിയെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിന് നിർദേശം നൽകുകയും ചെയ്തു.

വൈത്തിരിയിലെ ദത്തെടുപ്പ് കേന്ദ്രത്തിന്റെ മേധാവിയാണ് സിസ്റ്റർ ഒഫീലിയ. കേസിൽ എട്ടാം പ്രതിയാണ്. കേസിൽ പ്രതികളായി ചേർക്കപ്പെട്ട കൂത്തുപറമ്പ് ആശുപത്രിയിലെ ഡോക്ടർമാരായ സിസ്റ്റർ ടെസി ജോസ്, ഹൈദരലി, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ആൻസി മാത്യു എന്നിവരും മുൻകൂർ ജാമ്യാപേക്ഷ തലശേരി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ